CinemaGeneralKollywoodLatest NewsNEWS

ഇത് എല്ലാ നിര്‍മാതാക്കള്‍ക്കുമുള്ള മുന്നറിയിപ്പ്, സംവിധായകൻ മിഷ്‌കിനെതിരേ നടൻ വിശാല്‍

സിനിമ പൂര്‍ത്തിയാക്കാനുള്ള പണം നിര്‍മാതാവിന്റെ പക്കല്‍ ഇല്ലെന്നാണ് സിനിമ ഉപേക്ഷിച്ചതിന് ശേഷം മിഷ്‌കിന്‍ പറഞ്ഞത്

വിശാലിനെ തന്നെ നായകനാക്കി മിഷ്‌കിന്‍ 2017ല്‍ സംവിധാനം ചെയ്ത ചിത്രമാണ് തുപ്പറിവാളന്‍ . ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നും സംവിധായകന്‍ മിഷ്‌കിന്‍ പുറത്തുപോയ വിവാദത്തില്‍ പ്രതികരണവുമായി എത്തിരിക്കുകയാണ് നടൻ വിശാൽ. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് വിശാല്‍.

തുപ്പറിവാളന്‍ പാതിവഴിയിലാക്കി മിഷ്‌കിന്‍ പുറത്ത് പോയത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് വിശാല്‍ പറയുന്നത്. ഇതെല്ലാം തുറന്ന് പറയുന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ വേണ്ടിയല്ലെന്നും മറിച്ച് ഇനി മേലില്‍ ആരും ഇതുപോലുള്ളവരുടെ ഇരയായിത്തീരരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും വിശാല്‍ വ്യക്തമാക്കി.

സിനിമ പൂര്‍ത്തിയാക്കാനുള്ള പണം നിര്‍മാതാവിന്റെ പക്കല്‍ ഇല്ലെന്നാണ് സിനിമ ഉപേക്ഷിച്ചതിന് ശേഷം മിഷ്‌കിന്‍ പറഞ്ഞത്. എന്നാൽ ഇതിൽ വാസ്തവമില്ലെന്നാണ് വിശാല്‍ പറയുന്നത്. യുകെ, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണത്തിനായി ഏകദേശം 13 കോടിയാണ് ചെലവായത്. കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ അവിടെ എത്തിയതിന് ശേഷം മിഷ്‌കിന്‍ ലൊക്കേഷന്‍ തിരഞ്ഞ് നടക്കുകയായിരുന്നു. ഒരു ദിവസം വെറും 3-4 മണിക്കൂര്‍ മാത്രമായിരുന്നു ഷൂട്ടിങ്. ദിവസവും 15 ലക്ഷം വീതം അതിനായി മുടക്കി. മുഴുവന്‍ സമയം ചിത്രീകരിക്കണമെന്നും വിദേശത്തെ ഷൂട്ടിങ് വേഗം തീര്‍ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇത് അംഗീകരിച്ചില്ല വിശാല്‍ പറഞ്ഞു.

ഡിസംബറില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മിഷ്‌കിന്‍ പിന്നീട് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി പ്രൊഡക്ഷന്‍ ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഫെബ്രുവരിയിലാണ്. ഇത് എല്ലാ നിര്‍മാതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്- വിശാല്‍ പറയുന്നു. നിലവില്‍ സിനിമയുടെ സംവിധാനം ഇപ്പോൾ വിശാലാണ് ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button