CinemaGeneralLatest NewsNEWS

‘ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾക്കാണ് അറിയേണ്ടത്, അല്ലാതെ കമ്യൂണിസ്റ്റുകാർക്ക് മാത്രമല്ല’ ; രമേശ് ചെന്നിത്തലയെ വിമർശിച്ച് സംവിധായകന്‍ മനു അശോകന്‍

ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ടിവി ചാനലിലൂടെ ദിവസവും വന്നു ജനങ്ങള്‍ക്ക് മുമ്പില്‍ മുഖം കാണിച്ച് രാഷ്ട്രീയ ഭാവിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആളല്ല സര്‍ ശൈലജ ടീച്ചര്‍.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കേരളം അതിജാഗ്രതയോടെയാണ് മുന്നോട്ട് പോവുന്നത്. അതിനിടെ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സംവിധായകന്‍ മനു അശോകന്‍ രംഗത്തെത്തിരിക്കുകയാണ്. നിപ്പക്കും പ്രളയത്തിനും മുന്‍പില്‍ കുലുങ്ങാതെ ആര്‍ജ്ജവത്തോടെ നിന്ന ടീച്ചറെ ഈ മീഡിയ മാനിയയിലൂടെ തളര്‍ത്താന്‍ ആണോ രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നും അതു വലിയ കഷ്ടമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ മനു പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം………………………………..

ഞങ്ങള്‍ക്കറിയണം സര്‍… ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക് അറിയണം. ഈ ഞങ്ങള്‍ എന്ന് പറയുമ്പോള്‍ കമ്യൂണിസ്റ്റുകാരെ മാത്രമല്ല, ഈ നാട്ടിലെ ജനങ്ങളെ കൂടെയാണ് ഉദ്ദേശിക്കുന്നത്. അതിനെ media mania എന്ന് വിളിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിക്കണം. ഒരുപാട് വലിയ ആളുകള്‍ ഇരുന്ന പദവിയില്‍ ആണ് നിങ്ങള്‍ ഇരിക്കുന്നത്. BE RESPONSIBLE .

ഒരു സാമൂഹിക വിപത്തിനെ നേരിടാന്‍ ഒരു ജനതയും, നിങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സര്‍ക്കാരും അഹോരാത്രം പണിയെടുക്കുമ്പോള്‍ അതിന്റെ നേതൃത്വം രാഷ്ട്രീയപരമായി മറ്റൊരു ആശയത്തിലാണ് എന്നുള്ളതുകൊണ്ട് മാത്രം , ആ ശ്രമങ്ങളെ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്. ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ടിവി ചാനലിലൂടെ ദിവസവും വന്നു ജനങ്ങള്‍ക്ക് മുമ്പില്‍ മുഖം കാണിച്ച് രാഷ്ട്രീയ ഭാവിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആളല്ല സര്‍ ശൈലജ ടീച്ചര്‍.

നിപ്പക്കും , പ്രളയത്തിനും ഉം മുന്‍പില്‍ കുലുങ്ങാതെ ആര്‍ജ്ജവത്തോടെ നിന്ന ടീച്ചറെ ഈ cheap political drama യിലൂടെ തളര്‍ത്താന്‍ ആണോ നിങ്ങള്‍ ശ്രമിക്കുന്നത്, കഷ്ടം…നിങ്ങളുടെ രാഷ്ട്രീയ നാടകം എല്ലാ വേദികളിലും ഇറക്കരുത്. ശൈലജ ടീച്ചര്‍ പറഞ്ഞപോലെ ‘ജനം കാണുന്നുണ്ട്’

shortlink

Related Articles

Post Your Comments


Back to top button