CinemaGeneralLatest NewsMollywoodNEWS

ജോജുവിനൊപ്പം അനശ്വര; കിളിപറത്തുന്ന ‘അവിയല്‍’ ടീസർ സൂപ്പർ ഹിറ്റ്

ഷാനില്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും

മോളിവുഡ് സൂപ്പർ താരം ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഷാനില്‍ സംവിധാനം ചെയ്യുന്ന ‘അവിയല്‍’ന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍, ഒരു ലക്ഷത്തിലധികം വ്യൂസുമായി യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ പതിനൊന്നാമതായി തുടരുകയാണ് ട്രെയ്‌ലര്‍, സംവിധായകന്‍ ഷാനില്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും
ഒരുക്കിയിരിക്കുന്നത്.

എന്നാൽ ടീസറിൽ ചിത്രത്തിന്റെ കഥയെക്കുറിച്ചോ ജോജുവിന്റെയോ അനശ്വരയുടെയോ കഥാപാത്രങ്ങളെക്കുറിച്ചോ യാതൊരു സൂചനകളും തരാതെ ആകാംക്ഷ ജനിപ്പിപ്പിച്ചാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. പോക്കറ്റ് എസ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അനശ്വര രാജന്‍, കേതകി നാരായണന്‍, അഞ്ജലി നായര്‍, ആത്മീയ തുടങ്ങി നിരവധി താരങ്ങളുമുണ്ട്.

അവിയലിൽ സുദീപ് എളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് റഹ്മാന്‍ മുഹമ്മദ് അലിയും ലിജോ പോളുമാണ്. ശങ്കര്‍ ശര്‍മ്മ, ശാരിത് എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button