CinemaGeneralLatest NewsMollywoodNEWS

ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകനോട് ഞാൻ ചോദിച്ചു ‘മലയാളത്തില്‍ ഒരു സിനിമ ചെയ്തൂടേ?’: ഫഹദ് ഫാസില്‍ വെളിപ്പെടുത്തുന്നു

ഇവരൊടൊക്കെ ഞാൻ ചോദിക്കുന്നത് 'മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടോ?' എന്നാണ്

അന്യഭാഷ സിനിമകളിൽ അഭിനയിക്കാൻ താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറയുകയാണ് ഫഹദ് ഫാസിൽ. ത്യാഗരാജൻ കുമാരരാജ പോലെയുള്ള സംവിധായകരോടൊക്കെ മലയാളത്തിൽ ഒരു സിനിമ ചെയ്തൂടെ? എന്ന് ചോദിക്കാറുണ്ടെന്നും ഫഹദ് ഒരു ഒൺലൈൻ അഭിമുഖത്തിൽ സംസാരിക്കവേ വ്യക്തമാക്കി .ഒരിക്കല്‍ മണിരത്നത്തിനോടും ഇതേ ചോദ്യം ചോദിച്ചെന്നും ഫഹദ് വെളിപ്പെടുത്തുന്നു.

ഫഹദ് ഫാസിലിന്‍റെ വാക്കുകള്‍

‘എനിക്ക് ഒരിക്കലും തമിഴ്, ഹിന്ദി സിനിമ ചെയ്യണം എന്നൊന്നുമില്ല. എനിക്ക് അന്യഭാഷയിൽ അങ്ങനെ കോൺടാക്റ്റ് ചെയ്യണമെന്ന് തോന്നിയാൽ നിരവധി പേരുണ്ട്. അവരുമായൊക്കെ സിനിമാ കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. അത് സിനിമ ചെയ്യാൻ വേണ്ടി മാത്രമല്ല. തെലുങ്കിലെ ഹിറ്റ് മേക്കർ പവനൊക്കെ നല്ല തിരക്കഥകൾ പറയാറുണ്ട്. ഞാൻ ചെയ്യാൻ വേണ്ടിയല്ല. അല്ലാതെ തന്നെ അവർ അതൊക്കെ ചർച്ച ചെയ്യാറുണ്ട്. ഇവരൊടൊക്കെ ഞാൻ ചോദിക്കുന്നത് ‘മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടോ?’ എന്നാണ്. പവന് മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. ചിലപ്പോൾ സംഭവിച്ചേക്കും.കുമാർ (ത്യാഗരാജൻ കുമാരരാജ) മലയാളത്തിൽ സിനിമ ചെയ്യുമെന്ന പ്രതീക്ഷ എനിക്കില്ല. ‘ചെക്കചെവന്ത വാനം’ ചെയ്യുന്ന സമയത്ത് ഞാൻ ഒരിക്കൽ മണിരത്നം സാറിനോട് ഇത് ചോദിച്ചു. ‘സാറിന് മലയാളത്തിൽ ഒരു സിനിമ ചെയ്തൂടെ?’ എന്ന്. ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി’.

shortlink

Related Articles

Post Your Comments


Back to top button