CinemaGeneralLatest NewsMollywoodNEWS

എന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ,വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ; കുഞ്ഞുവാവയുടെ വീഡിയോ പങ്കുവച്ച് നടൻ ആദിത്യൻ; വൈറൽ വീഡിയോ

കുഞ്ഞുവാവ അച്ഛന്റെ ശബ്ദം സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നതും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് അമ്പിളി ദേവി – ആദിത്യൻ താര ദമ്പതികൾ,
താരം ഫേസ്ബുക്കിൽ പങ്കുവച്ച മകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.

തന്റെ കുഞ്ഞുമകനെ അമ്മ രസകരമായി കുളിപ്പിക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്, വീഡിയോയിൽ കളിചിരിയോടെ കിടക്കുന്ന കുഞ്ഞുവാവ അച്ഛന്റെ ശബ്ദം സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നതും കാണാം.
അമ്പിളിദേവിയുടെയും അമർനാഥിന്റെയും അർജുന്റെയും വിശേഷങ്ങളെല്ലാം താരം രസകരമായ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരാധകർക്കായി പങ്ക് വക്കാറുണ്ട്.

അർജുൻ എന്നാണ് താരം മകന് പേരു നൽകിയിരിക്കുന്നത്,ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു “അർജുൻ ജയൻ ” എന്നാണ് അവന്റെ പേര്. എല്ലാവരും പ്രാർത്ഥിക്കണം. ഒപ്പം നിന്നവർക്കും, പ്രാര്ഥിച്ചവർക്കും നന്ദി എന്ന് പേരിടിൽ ചടങ്ങിന് താരം കുറിപ്പ് പങ്കുവച്ചിരുന്നു.

shortlink

Post Your Comments


Back to top button