BollywoodGeneralLatest News

കൊവിഡ് 19: വിവാഹം മാറ്റിവച്ച് പ്രമുഖ താരങ്ങള്‍

കൊവിഡ് 19 കൊറോണ വൈറസ് രോഗം ലോകം മുഴുവനും പടരുന്ന സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ചിരിക്കുകയാണ് താരങ്ങള്‍.

നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ നടന്‍ അലി ഫസലും നടി റിച്ച ഛദ്ദയും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തെന്നിന്ത്യന്‍ മാദക സുന്ദരി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധ നേടിയ താരമാണ് റിച്ച. ഏപ്രില്‍ 15 ആയിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 കൊറോണ വൈറസ് രോഗം ലോകം മുഴുവനും പടരുന്ന സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ചിരിക്കുകയാണ് താരങ്ങള്‍.

കൊവിഡ് 19ന്‍റെ സാഹചര്യത്തില്‍ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞ്. എന്നാല്‍ അടുത്ത തീയതി പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button