CinemaGeneralLatest NewsMollywoodNEWS

സിനിമാക്കാരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്.

മലയാള സിനിമ സംവിധായിക അഞ്ജലി മേനോൻ ഉൾപ്പെടെ സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ നിർമിക്കുകയും അതിലൂടെ ആളുകളെ വഞ്ചിക്കുകയും ചെയ്ത പ്രതി പിടിയിൽ.  കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടില്‍ വീട്ടില്‍ ദിവിന്‍ ജെ(32) ആണ് പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്.

അഞ്ജലി മേനോൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഇയാൾ ആൾമാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരക്കിയ വിവരം അറിഞ്ഞതോടെ സംവിധായിക പൊലീസിനെ സമീപിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാള്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍കോളുകള്‍ ഇന്റര്‍നെറ്റ് കോളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചത്.

പൊലീസ് കേസ് എടുത്തതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞ ഇയാളെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments


Back to top button