GeneralLatest NewsMollywoodNEWS

പുതിയ റിയാലിറ്റി ഷോയെക്കുറിച്ച് വെളിപ്പെടുത്തി രമേശ്‌ പിഷാരടി

നമ്മുടെ സിനിമകളിലായാലും അവാർഡ്നിശകളിലായാലും കോമേഡിയൻസിന് ഒരു പ്രതേക സ്ഥാനമുണ്ട്

സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ വേറിട്ട റിയാലിറ്റി ഷോയെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകനും നടനുമായ രമേശ്‌ പിഷാരടി. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ വെബ് റിയാലിറ്റി ഷോയെക്കുറിച്ചാണ് രമേശ്‌ പിഷാരടി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.

സ്വതസിദ്ധമായ രീതിയിൽ തമാശ പറഞ്ഞ് ഒരു സദസിനെ മുഴുവൻ ചിരിപ്പിച്ച് കയ്യിലെടുക്കാൻ കഴിയുമെന്ന വിശ്വാസം നിങ്ങൾക്കുണ്ടോ??
എങ്കിൽ,Cineprise Entertainments അവതരിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യത്തെ വെബ് റിയാലിറ്റി ഷോയുടെ ഭാഗമാകാൻ തയ്യാറായിക്കോളൂ.രമേശ്‌ പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.

രമേശ്‌ പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

“കൂത്ത്”

‘നമ്മൾ മലയാളികളുടെ നിത്യജീവിതത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള കാര്യമാണ് തമാശ അല്ലെങ്കിൽ .നമ്മുടെ സിനിമകളിലായാലും അവാർഡ്നിശകളിലായാലും കോമേഡിയൻസിന് ഒരു പ്രതേക സ്ഥാനമുണ്ട്.കോമഡി ഇഷ്ടപെടാത്ത മലയാളികളില്ല.
ഇന്ന് ഇന്ത്യയുടെ പലഭാഗങ്ങളിലായി പ്രത്യേകിച്ച് വൻകിട നഗരങ്ങളിൽ,പല ഇടങ്ങളിലായി ഒത്തുകൂടുന്ന യുവത്വം, അവരുടെ ഇടയിലുള്ള നർമ്മ മുഹൂർത്തങ്ങളെ ഒരു വൺമാൻഷോ ആയി അരങ്ങിൽ അവതരിപ്പിക്കുന്ന സ്റ്റാൻഡ് അപ്പ് കോമഡി നമ്മുക്കിടയിലും ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി.. ഈ കഴിവുകളുള്ള ഒട്ടേറെ കലാകാരൻമാർ നമ്മുക്ക് ചുറ്റിലുമുണ്ട്.ഓരോ ദിവസവും പൊങ്ങിവരുന്ന ട്രോൾ,മീം പേജുകൾ ഇതിനുദാഹരണമാണ്.ഇങ്ങനെ നിത്യജീവിതത്തിലെ പല കാര്യങ്ങളും നർമ്മം ചാലിച്ച് അവതരിപ്പിക്കാനുള്ള കഴിവ് നമ്മുക്കുണ്ട്.

ഇപ്പോളിതാ അങ്ങനെയുള്ള കഴിവുകളെ തേടി ഒരു പുതിയ റിയാലിറ്റി ഷോ..സ്വതസിദ്ധമായ രീതിയിൽ തമാശ പറഞ്ഞ് ഒരു സദസിനെ മുഴുവൻ ചിരിപ്പിച്ച് കയ്യിലെടുക്കാൻ കഴിയുമെന്ന വിശ്വാസം നിങ്ങൾക്കുണ്ടോ??
എങ്കിൽ,Cineprise Entertainments അവതരിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യത്തെ വെബ് റിയാലിറ്റി ഷോയുടെ ഭാഗമാകാൻ തയ്യാറായിക്കോളൂ…
മുന്നണിയിലും പിന്നണിയിലും ഉള്ള എല്ലാവര്ക്കും എന്റെ ആശംസകൾ

shortlink

Related Articles

Post Your Comments


Back to top button