GeneralHollywoodLatest News

കൊറോണ: നടി സോഫിയയുടെ പിതാവ് അന്തരിച്ചു

തളര്‍ന്ന് കിടക്കുന്ന പിതാവിന്റെ ചിത്രം കാണുമ്ബോള്‍ ഹൃദയം തകരുന്നുവെന്നാണ് സോഫിയയുടെ ആരാധകര്‍ കുറിച്ചത്.

കോറോണ ബാധമൂലം ചികിത്സയില്‍ ആയിരുന്ന പീറ്റര്‍ മൈല്‍സ് അന്തരിച്ചു. ഹോളിവുഡ് നടി സോഫിയ മൈല്‍സിന്റെ പിതാവാണ്. സോഫിയ തന്നെയാണ് അദ്ദേഹത്തിന്‍റെ മരണകാര്യം പുറത്ത് വിട്ടത്. കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.

ആശുപത്രിയില്‍ വച്ചുള്ള പിതാവിനൊപ്പമുള്ള ചിത്രം നേരത്തേ സോഫിയ പങ്കുവച്ചിരുന്നു. കൊറോണയെന്ന അപ്രിയ സത്യം തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നുവെന്ന് സോഫിയ അതോടൊപ്പം കുറിച്ചു. തളര്‍ന്ന് കിടക്കുന്ന പിതാവിന്റെ ചിത്രം കാണുമ്ബോള്‍ ഹൃദയം തകരുന്നുവെന്നാണ് സോഫിയയുടെ ആരാധകര്‍ കുറിച്ചത്.

shortlink

Post Your Comments


Back to top button