CinemaGeneralLatest NewsMollywoodNEWS

ലളിതമായ ചടങ്ങിലായിരുന്നു മകളുടെ വിവാഹം നടത്തിയത്, സോഷ്യല്‍ മീഡിയയാണ് അത് വലുതാക്കി കാണിച്ചതെന്ന് നടി താര കല്യാണ്‍

വിവാഹമേ വേണ്ട എന്നായിരുന്നു സൗഭാഗ്യയുടെ തീരുമാനം

നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് അടുത്തിടെയാണ് വിവാഹിതയായത്.
സുഹൃത്തായ അര്‍ജുന്‍ സോമശേഖറിനെയാണ് താരപുത്രി ജീവിതപങ്കാളിയാക്കിയത്. ഇപ്പോഴിതാ അപ്രതീക്ഷിതമായാണ് മകള്‍ വിവാഹത്തെക്കുറിച്ച് പറഞ്ഞതെന്ന് പറയുകയാണ് താര കല്യാണ്‍. ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലാണ് താര കല്യാണ്‍ ഇതിനെ കുറിച്ച് പറഞ്ഞത്.

മകളുടെ വിവാഹം എനിക്ക് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു. വിവാഹക്കാര്യത്തെക്കുറിച്ച് അവൾ എന്നോട് യാതൊന്നും സംസാരിച്ചിരുന്നില്ല. വിവാഹമേ വേണ്ട എന്നായിരുന്നു സൗഭാഗ്യയുടെ തീരുമാനം. അതോർത്തപ്പോൾ എനിക്ക് വലിയ വിഷമം തോന്നി. കാരണം എന്റെ ഭർത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടതുപോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാൽ മകൾ ഒറ്റയ്ക്കാകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത.

പെട്ടെന്നൊരു ദിവസം അവൾ വിവാഹത്തിനു സമ്മതമാണെന്നു പറഞ്ഞു. അപ്പോൾ തന്നെ ഞാൻ വിവാഹ തിയതി നിശ്ചയിച്ചു. ഒരു ഫാൻസി നമ്പർ വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് 20-02-2020 എന്ന തിയതി തിരഞ്ഞെടുത്തത്. യഥാർഥത്തിൽ വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചില്ല. ചിലരുടെയൊക്കെ നമ്പർ കണ്ടെത്തി ‍ക്ഷണിക്കുക മാത്രമാണ് ചെയ്തത്. ലളിതമായ ചടങ്ങ് മാത്രമായിരുന്നു എന്നും സോഷ്യല്‍ മീഡിയയാണ് അത് വലുതാക്കി കാണിച്ചതെന്നും താര കല്യാണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button