CinemaGeneralLatest NewsMollywoodNEWS

മകള്‍ക്കൊപ്പം ടൊവീനോയുടെ ഡബിള്‍ പുഷ്-അപ്പ്; വൈറലായി വീഡിയോ

സ്‌റ്റേ ഹോം, സ്‌റ്റേ സേഫ്, സ്റ്റേ ഹാപ്പി തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

കൊറോണക്കാലമായതോടെ എല്ലാവരും വീട്ടില്‍ പലവിധ കാര്യങ്ങള്‍ ചെയ്ത് നേരം കളയാന്‍ ശ്രമിക്കുകയാണ്. പലരും ട്വിറ്ററില്‍ അന്താക്ഷരി കളിച്ചും സുഹൃത്തുകളെ വീഡിയോ കാൾ ചെയ്യുന്ന പോസ്റ്റുകളും എല്ലാം തന്നെ സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ മലയാള സിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധനായ നടൻ ടോവിനോ തോമസ് വ്യത്യസ്‌തമായ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്.

 

 

View this post on Instagram

 

#stayhome #staysafe #stayfit #stayhappy

A post shared by Tovino Thomas (@tovinothomas) on

ജിമ്മും മറ്റുമൊക്കെ പൂട്ടിയെങ്കിലും തന്റെ ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് നടന്‍ ടൊവിനോ തോമസ്. ക്വാറന്റീന്‍ സമയത്ത് തന്റെ വീട്ടിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.മകള്‍ ഇസയെ പുറത്തു കിടത്തി ടോവിനോ പുഷ്-അപ്പ് എടുക്കുന്നതാണ് ഒരു വീഡിയോയില്‍. മറ്റേതില്‍ ആകട്ടെ വ്യത്യസ്തമായ രീതിയില്‍ പുഷ്-അപ്പ് എടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

സ്‌റ്റേ ഹോം, സ്‌റ്റേ സേഫ്, സ്റ്റേ ഹാപ്പി തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

പൊളിക്ക് ബ്രോയെന്നാണ് രാജ് കലേഷ് പറയുന്നത്. ഇതെങ്ങനെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും തന്നേയും പഠിപ്പിച്ച് തരാമോയെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ചേട്ടന്റെ വീട്ടില്‍ ജിമ്മുണ്ടെന്നും ഞങ്ങള്‍ പാവങ്ങള്‍ക്ക് ഇതൊന്നുമില്ലെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. ഇത് വീട് തന്നെയാണോയെന്നായിരുന്നു മറ്റ് ചിലരുടെ സംശയം. മാള്‍ പോലെയാണല്ലോ വീടെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button