GeneralLatest NewsMollywood

മലയാള സിനിമാ സംവിധായകനും നടനുമായ ശിവദാസ് അന്തരിച്ചു

വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്വവസതിയില്‍ വെച്ചായായിരുന്നു അന്ത്യം.

മലയാള സിനിമയില്‍ സംവിധായകനായും നടനായും പ്രവര്‍ത്തിച്ച കെ.എ ശിവദാസ് അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്വവസതിയില്‍ വെച്ചായായിരുന്നു അന്ത്യം.

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള കുണ്ടന്നൂര്‍ സ്വദേശിയായ ശിവദാസ് പി. ചന്ദ്രകുമാറിന്റെ കൂടെ സംവിധാന സഹായി ആയാണ് സിനിമാജീവിതം ആരംഭിച്ചത്.

1980ല്‍ പുറത്തിറങ്ങിയ ‘വെടിക്കെട്ട്‌’ എന്ന സിനിമ ഒരുക്കി. ഗണേശ് കുമാറിന്റെ പിതാവും മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപ്പിള്ള മുഴുനീള കഥാപാത്രം അഭിനയിച്ച ഏക സിനിമയായ വെടിക്കെട്ടില്‍ സുകുമാരന്‍, ജലജ, ആലുമ്മൂടന്‍, ജി കെ പിള്ള, കുതിരവട്ടം പപ്പു, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, നെല്ലിക്കോട് ഭാസ്‌കരന്‍ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. 1979ല്‍ പുറത്തിറങ്ങിയ ലജ്ജാവതി എന്ന ചിത്രത്തില്‍ ശിവദാസ് അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button