CinemaGeneralLatest NewsMollywoodNEWS

‘തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല’ ; കേരള പൊലീസിന് പിന്തുണയുമായി നടൻ സുരേഷ് ഗോപി

‘ഈ ലോകത്തിനു വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്.

കൊറോണ വൈറസ് കേരളത്തിൽ ഭീതി വിതയ്ക്കുമ്പോൾ അത് നിയന്ത്രിക്കാനുള ശ്രമത്തിലാണ് പൊലീസ്. ഇപ്പോഴിതാ പൊലീസിന്റെ ബലപ്രയോഗത്തിലും മോശം ഭാഷയിലും തെറ്റില്ലെന്ന് പറയുകയാണ് നടൻ സുരേഷ് ഗോപി. ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല.തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ലെന്നും അക്കാര്യത്തിൽ മുഖ്യമന്ത്രി പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്നും നടൻ പറഞ്ഞു. മനോരമാ ന്യൂസ് നടത്തിയ ചര്‍ച്ചയിലാണ് സുരേഷ് ഗോപി ഈ കാര്യം പറഞ്ഞത്.

കൊല്ലത്ത് പഴം വാങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ പൊലീസ് സുരേഷ് ഗോപി കളിക്കുന്നുവെന്നും ഭരത് ചന്ദ്രന്‍ കളിക്കുന്നുവെന്നുമൊക്കെ വിമര്‍ശനത്തിന് ഇടയാക്കിയെന്ന ചോദ്യത്തിന് ഇത് പറയുന്നവരുടെ കരണം അടിച്ച് പൊളിക്കണം. എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

‘ഈ ലോകത്തിനു വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയും അറിയില്ല. മനുഷ്യരെ മാത്രമേ അറിയൂ. വളരെ സൂക്ഷിക്കണം. ഇതൊരു വാണിങ് തന്നെയാണ്. ഇങ്ങനെ വാണിങ് നല്‍കാനുള്ള അവകാശം എനിക്കുമുണ്ട്. എല്ലാവരും പൊലീസ് സേനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കണം. ലണ്ടനില്‍ നിന്ന് വന്ന മകന്‍ ഐസലേഷനിലാണെന്നും, എല്ലാ പ്രോഗ്രാമുകളും മാറ്റിവച്ച് ഒറ്റ രാത്രി കൊണ്ട് വീട്ടിലിരിക്കാന്‍ തീരുമാനിച്ചത് രോഗവ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയാണെന്നും സുരേഷ് ഗോപി. ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാലില്‍ പിടിച്ച് അപേക്ഷിക്കുകയാണ്. ലോകസമൂഹത്തിന് വേണ്ടിയുള്ള വ്രതം പോലെ ആകണം ലോക്കൗട്ട്.’

‘ഭരണകര്‍ത്താക്കളുടെ കയ്യിലാണ് പൊലീസിന്റെ കടിഞ്ഞാണ്‍. എപ്പോൾ അവരെ അയച്ചു വിടണം, എപ്പോൾ അവരെ കെട്ടണം എന്ന് അവർക്ക് നന്നായി അറിയാം. പൊലീസിനോട് സഹകരിച്ചില്ലെങ്കില്‍ അനുഭവിക്കണം എന്നേ പറയാനാകൂ. പൊലീസ് സേനയോട് എപ്പോഴും ബഹുമാനമുണ്ട്. പൊലിസിങ് ഒരു മനസ്ഥിതിയാണ്. അവരുടെ മാനസിക സമ്മര്‍ദ്ദം മനസിലാക്കണം. യാത്രകള്‍ സ്വയം നിയന്ത്രിക്കാന്‍ ആളുകള്‍ തയ്യാറാകണം. പൊലീസുകാരെ നമിക്കുകയാണ്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കലക്ടര്‍മാരെയും ആദരവ് അറിയിക്കുകയാണ്. വയനാട് കലക്ടർ, കാസർഗോഡ് കലക്ടർ, ഇടയ്ക്ക് പത്തനംതിട്ട കലക്ടർ ഇവരോടൊക്കെ ഇടയ്ക്ക് ഞാൻ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസുമായും സംസാരിക്കുന്നുണ്ട്.’

ലണ്ടനില്‍ നിന്ന് വന്ന മകന് ഭക്ഷണം എന്റെ ഡ്രൈവർ ആണ് എത്തിക്കുന്നത്. അയാൾ ഓട്ടോറിക്ഷ ഉള്ള ആളാണ്. സത്യവാങ്മൂലം എഴുതിയാണ് പോകുന്നത്. പക്ഷേ ഇന്ന് പൊലീസ് പറഞ്ഞു, ഒരാൾ ഓട്ടോ ഇറക്കിയാൽ എല്ലാവരും അത് ഇറക്കുന്ന സാഹചര്യമാണെന്ന്. മറ്റേതെങ്കിലും വണ്ടിയിൽ പോകാൻ നിർദേശിച്ചു. ഇപ്പോൾ സ്കൂട്ടർ കടം വാങ്ങിയാണ് പോകുന്നത്. അടുത്ത വ്യാഴാഴ്ച കുട്ടികൾ വന്നുകഴിഞ്ഞാൽ ആ സൗകര്യവും ഞാൻ ഉപയോഗിക്കില്ല സുരേഷ് ഗോപി പറഞ്ഞു.

എല്ലാവരും വീടുകളിൽ ഇരിക്കണം. അവിടെ ഇരുന്ന് പുതിയ പുതിയ കാര്യങ്ങൾ ചിന്തിക്കണം. സുഹൃത്തുക്കളുടെ ബന്ധുക്കളുടെ ക്ഷേമമന്വേഷിക്കുക. സംഗീതം കേൾക്കുക, പങ്കുവയ്ക്കുക. ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ വേണം. ഒരുതരി പോലും ബാക്കിവയ്ക്കരുത്. ’‘21 ദിവസം എന്നു പറയുന്നത് ഇതിന്റെ ആദ്യ പീരിയഡ് മാത്രമാണ്. അതിൽ നിൽക്കുമെന്ന് എനിക്ക് ഇപ്പോഴും ഉറപ്പുപറയാനാകില്ല. അച്ചടക്കം മാത്രമാണ് വേണ്ടതെന്നും താരം പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close