BollywoodGeneralLatest News

കാലൊടിഞ്ഞ ഭാര്യയുമായി ആശുപത്രിയില്‍; താരത്തിന്റെ വീഡിയോ

"ആളില്ലാത്ത റോഡുകള്‍, ആശുപത്രിയില്‍ നിന്നും മടങ്ങിവരികയാണ്. പരിഭാന്ത്രരാകേണ്ട, എനിക്കൊന്ന് തൊഴിക്കാന്‍ പോലും ആവില്ല" എന്ന ക്യാപ്ഷനോടെയാണ് ട്വിങ്കിള്‍

രാജ്യം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 21 ദിവസത്തെ ലോക്ക് ഡൌണിലാണ്. എന്നാല്‍ ഈ അവസരത്തില്‍ ഭാര്യ ട്വിങ്കിള്‍ ഖന്നയെ ആശുപത്രിയില്‍ നിന്നും കൊണ്ടുവരുന്ന നടന്‍ അക്ഷയ് കുമാറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൊറോണ കാലത്ത് താരം ആശുപത്രിയിലെത്തിയത് ആരാധകര്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ്. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ട്വിങ്കിള്‍ വീഡിയോയിലൂടെ വ്യക്തമാക്കി.

“ആളില്ലാത്ത റോഡുകള്‍, ആശുപത്രിയില്‍ നിന്നും മടങ്ങിവരികയാണ്. പരിഭാന്ത്രരാകേണ്ട, എനിക്കൊന്ന് തൊഴിക്കാന്‍ പോലും ആവില്ല” എന്ന ക്യാപ്ഷനോടെയാണ് ട്വിങ്കിള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

“ഞായറാഴ്ച രാവിലെ 10.31. കുറച്ച്‌ വാഹനങ്ങളും ആളുകളും ഒഴിച്ചാല്‍ റോഡ് കാലിയാണ്. ഇവിടെ എന്റെ ഡ്രൈവറുണ്ട്. ഞങ്ങള്‍ ആശുപത്രിയില്‍ നിന്നും തിരിച്ചുവരികയാണ്. കാരണം എന്റെ കാലൊടിഞ്ഞു” എന്ന് വീഡിയോയില്‍ ട്വിങ്കിള്‍ പറഞ്ഞു. കെട്ടിവച്ച കാലും വീഡിയോയില്‍ ട്വിങ്കിള്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button