BollywoodGeneralLatest News

പതിനഞ്ചാം വയസില്‍ ഒളിച്ചോട്ടം,മയക്കുമരുന്നിന് അടിമയായി; താറുമാറായ ജീവിതത്തെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍

ഒരു രാജയോഗ എന്ന പുസ്തകം എനിക്ക് സമ്മാനിച്ചു. തുടര്‍ന്ന് സ്വാമി വിവേകാനന്ദിനെ എന്റെ ഗുരുവായി സ്വീകരിച്ചു.

ലോകം മുഴുവന്‍ കോവിഡ് 19 പടരുകയാണ്. 33,000 ത്തില്‍ അധികം ആളുകളുടെ ജീവന്‍ കൊറോണ അപഹരിച്ചുകഴിഞ്ഞ്. ഈ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ ജീവിക്കുകയാണ് പലരും. തന്റെ മോശം കാലത്തെ കുറിച്ച്‌ തുറന്നുപറയുകയാണ് ബോളിവുഡ് വിവാദനായിക കങ്കണ റണൗട്ട്.

പലപ്പോഴും തുറന്നു പറച്ചിലൂടെ വിവാദങ്ങളില്‍ നിറഞ്ഞ താരമാണ് കങ്കണ. നടന്‍ ഹൃത്വിക് റോഷനും ആദിത്യ പഞ്ചോളിയും പലപ്പോഴും താരത്തിന്റെ തുറന്നു പറച്ചിലിലൂടെ വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പതിനഞ്ചാം വയസില്‍ വീട് വിട്ടിറങ്ങിയതും സിനിമാ താരമായതും മയക്കുമരുന്നിന് അടിമയായതിനെ കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് താരം.

“ഈ സമയം മോശം സമയമല്ല, അങ്ങനെ ചിന്തിക്കരുത്. മോശം സമയം യഥാര്‍ത്ഥത്തില്‍ നല്ല സമയമാണ്. ഞാന്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുമ്ബോള്‍ എനിക്ക് പതിനഞ്ചോ പതിനാറോ വയസ്സായിരുന്നു. ഉയരങ്ങളിലേക്ക് എത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നു. ഞാന്‍ വീട് വിട്ടിറങ്ങിയ ശേഷം ഒന്നര രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒരു സിനിമാതാരവും മയക്കുമരുന്നിന് അടിമയുമായി. എന്റെ ജീവിതം വളരെ താറുമാറായി, മരണം മാത്രമേ എന്നെ രക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇതെല്ലാം എന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്റെ കൗമാരക്കാലത്തായിരുന്നു.”

ആത്മീയതയെ പരിചയപ്പെടുത്തി തന്ന് ജീവിതം മാറ്റിയ ഒരു സുഹൃത്തിനെ കുറിച്ചും വീഡിയോയില്‍ താരം പങ്കുവച്ചു. “ഇപ്പോള്‍ ഒരു നല്ല സുഹൃത്ത് എന്റെ ജീവിതത്തിലേക്ക് വന്നു, അദ്ദേഹം എന്നെ യോഗയെ പരിചയപ്പെടുത്തി, ഒരു രാജയോഗ എന്ന പുസ്തകം എനിക്ക് സമ്മാനിച്ചു. തുടര്‍ന്ന് സ്വാമി വിവേകാനന്ദിനെ എന്റെ ഗുരുവായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്നെ വളരെയധികം ആകര്‍ഷിച്ചു” എന്നും ആ വെല്ലുവിളി സമയങ്ങള്‍ ജീവിതത്തില്‍ വന്നിരുന്നില്ലെങ്കില്‍ തനിക്ക് തന്നെ നഷ്ടപ്പെട്ടേനെ” കങ്കണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button