BollywoodCinemaGeneralLatest NewsNEWS

”ഒരു സെക്കന്റിനുള്ളില്‍ എല്ലാം സംഭവിച്ചു” ; ആസിഡ് ഒഴിച്ച ആളുടെ പേരും കാരണവും വെളിപ്പെടുത്തി കങ്കണയുടെ സഹോദരി

എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന രംഗോലി അക്രമിയുടെ പേര് പറയാന്‍ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു അയാളുടെ ചോദ്യം.

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ സഹോദരിയും സോഷ്യല്‍ മീഡിയ മാനേജറുമായ രംഗോലി ചന്ദേല്‍ ആസിഡ് ആക്രമണ ഇരയാണ്. ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ ചിത്രം ഛപാക് ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് പറയുന്നത്. കഴിഞ്ഞ ദിവസം ജെന്‍യു വിദ്യാര്‍ഥികളെ പിന്തുണച്ച നടി ദീപിക പദുക്കോൺ രംഗത്ത് എത്തിയിയിരുന്നു. എന്നാൽ ദീപിക പുതിയ ചിത്രമായ ഛപാകിന്റെ പ്രമോഷന് വേണ്ടിയാണ് ഇങ്ങനെ ഒരു നീക്കം നടത്തിയതെന്ന് വിമര്‍ശിച്ച് രംഗോലി ട്വീറ്റ് ചെയ്തിരുന്നു.

ഇതോടെ രംഗോലിയോട് ഒരു പ്രധാന ചോദ്യവുമായി ഒരാള്‍ രംഗത്ത് എത്തുകയായിരുന്നു. എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന രംഗോലി അക്രമിയുടെ പേര് പറയാന്‍ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു അയാളുടെ ചോദ്യം. തുടര്‍ന്ന് രംഗോലി താന്‍ അനുഭവിച്ച വേദനകള്‍ക്ക് കാരണക്കാരനായ ആളുടെ പേരും ആ സംഭവത്തെ കുറിച്ചും തുറന്നു പറഞ്ഞു. ” അയാളുടെ പേര് അവിനാശ് ശര്‍മ്മ എന്നാണ്. എന്റെ സഹപാഠിയായിരുന്നു, എന്റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. ഒരിക്കല്‍ അയാള്‍ എന്നോട് പ്രണയാഭ്യര്‍ഥന നടത്തി.

എന്നാല്‍ എനിക്ക് അയാളോട് പ്രണയമുണ്ടായിരുന്നില്ല. ഞാന്‍ അയാളോട് അകല്‍ച്ച കാണിക്കാന്‍ തുടങ്ങി. എന്നെ അയാള്‍ വിവാഹം കഴിക്കുമെന്ന് പലരോടും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ഒരു എയര്‍ ഫോഴ്സ് ഓഫീസറുമായി എന്റെ വിവാഹം മാതാപിതാക്കള്‍ ഉറപ്പിക്കുന്നത്. എന്നാല്‍ അവിനാശ് അയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. പ്രതികരിച്ചപ്പോള്‍ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. എന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞു.

എന്നാല്‍ ഞാന്‍ മാതാപിതാക്കളോട് ഒന്നും പറഞ്ഞില്ല പകരം പോലീസില്‍ പരാതി പറഞ്ഞു. അതായിരുന്നു ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഞാന്‍ നാല് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നെ ആരോ തിരക്കി വന്നിട്ടുണ്ടെന്നന്നും പുറത്ത് കാത്തു നില്‍ക്കുന്നുവെന്നും എന്റെ സുഹൃത്തുക്കള്‍ വന്ന് പറഞ്ഞു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍, ഒരു വലിയ ജാര്‍ നിറയെ ആസിഡുമായി അയാള്‍ നില്‍ക്കുന്നു.. ഒരു സെക്കന്റിനുള്ളില്‍ എല്ലാം സംഭവിച്ചു രംഗോലി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button