CinemaGeneralLatest NewsNEWSTollywood

കൊറോണ വിഷയം സിനിമയാകുന്നു; തിരക്കഥ തയ്യാറാക്കുകയാണെന്ന് പ്രശാന്ത് വർമ്മ

സിനിമക്കായി തിരക്കഥ ഒരുക്കുകയാണ് എന്ന് പ്രശാന്ത്

കൊറോണ ഇന്ന് ലോകമെമ്പാടും വ്യാപിക്കുകയാണ്, ഇതിനെ ആധാരമാക്കി സിനിമ ഒരുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രശസ്ത തെലുങ്ക് സംവിധായകന്‍ പ്രശാന്ത് വര്‍മ്മ.

കൂടാതെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സിനിമ ‘ഔവ്’ ഒരുക്കിയ സംവിധായകനാണ് പ്രശാന്ത് വര്‍മ്മ, കൊറോണ വൈറസിനെ ആസ്പദമാക്കിയുള്ള സിനിമക്കായി തിരക്കഥ ഒരുക്കുകയാണ് എന്ന് പ്രശാന്ത് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി, ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കണമെന്ന് കരുതിയിരുന്നതായും എന്നാല്‍ ഈ സാഹചര്യത്തില്‍ മാറ്റിവക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു.

ഇപ്പോൾ ഏവ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി ‘ഔവ് 2’ ഒരുക്കുകയാണ് പ്രശാന്ത്, ആദ്യ ചിത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമായ കഥയാണ് ഔവ് 2 പറയുക കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍, റജീന കസാന്‍ഡ്ര, അവസര്‍ല ശ്രീനിവാസ് എന്നീ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ഔവ് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button