CinemaGeneralLatest NewsMollywoodNEWS

‘കുഞ്ഞ് ഓച്ചിറക്കാളയെ കാണാൻ പോവാ’ ; സോഷ്യൽ മീഡിയയിൽ വൈറലായി പാറുകുട്ടിയുടെ പുതിയ വീഡിയോ

ഉപ്പും മുളകും കുടുംബത്തിലേക്ക് പാറു എത്തുമ്പോൾ അവൾക്ക് നാല് മാസം മാത്രമാണ് പ്രായം.

ബാലതാരങ്ങളായി ഒരുപാട് കുട്ടികൾ സിനിമയിലും സീരിയലിലും വന്നു പോയിട്ടുണ്ടെങ്കിലും, ഉപ്പും മുളകും കുടുംബത്തിലെ ബാലു നീലു ദമ്പതികളുടെ അഞ്ചാമത്തെ കണ്മണിയോളം വരില്ല ഒരു ബാലതാരങ്ങളും.

ഉപ്പും മുളകും കുടുംബത്തിലേക്ക് പാറു എത്തുമ്പോൾ അവൾക്ക് നാല് മാസം മാത്രമാണ് പ്രായം. ഇപ്പോൾ അവൾക്ക് രണ്ട് വയസ്സ് കഴിഞ്ഞിരിക്കുന്നു. ഉപ്പും മുളകും കുടുംബത്തിൽ മാത്രമല്ല നമ്മുടെയൊക്കെ മനസ്സുകളിൽ കൂടിയാണ് പാറുക്കുട്ടിവളർന്നത്.

ഇപ്പോൾ കൊഞ്ചി കൊഞ്ചിയുള്ള വർത്തമാനങ്ങൾ പാറുക്കുട്ടി തുടങ്ങിയിരിക്കുന്നു.കൊച്ചു കുട്ടി ആയത് കൊണ്ട് തന്നെ ഡയലോഗുകൾ അവൾക്ക് കുറവെങ്കിലും ഇപ്പോൾ സംസാരിച്ചു തുടങ്ങിയപ്പോൾ മുതൽ അവളെ കാണാനും സംസാരം കേൾക്കുവാനും മാത്രമായി ഉപ്പും മുളകും ആസ്വദിക്കുന്നവർ ഉണ്ട്.

 

ഇപ്പോൾ ഈ കുഞ്ഞി താരത്തിന്റെ പുതിയ ഒരു വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്. പാറുക്കുട്ടി അച്ഛന്റെ ബൈക്ക് ഓടിക്കാൻ തയ്യാറെടുക്കുന്നതും കുഞ്ഞു ടാറ്റ പോകുകയാണ് എന്ന് പറയുന്ന വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പാറുക്കുട്ടി ഫാൻസ്‌ ക്ലബ് പേജ് വഴിയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. കുഞ്ഞു എവിടെ പോവാണ്‌ എന്ന് ചോദിക്കുമ്പോൾ കുഞ്ഞ് ഓച്ചിറക്കാളയെ കണ്ടിട്ട് വരാംഎന്നാണ് പാറുകുട്ടിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button