GeneralLatest NewsMollywood

ലോക് ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം; അഭയയ്ക്കൊപ്പം ഗോപി സുന്ദര്‍

ഈ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത ശേഷം ആടിനെ ഇവര്‍ കറിവെച്ച് കഴിച്ചു കാണും എന്ന തരത്തിലുള്ള പരിഹാസങ്ങളും ഉയരുന്നുണ്ട്.

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അഭയ ഹിരണ്‍മയിക്കൊപ്പം താരം പങ്കുവച്ച പുതിയ പോസ്റ്റ്‌ വൈറല്‍. മൃഗങ്ങളോട് അല്പം കരുണ കാണിക്കാന്‍ തുടങ്ങി എന്നതാണ് ലോക് ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമെന്ന് ഗോപി സുന്ദര്‍ പറയുന്നു വീടിനു മുന്നില്‍ ആടിനെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഇരുവരും നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്.

‘മൃഗങ്ങളോട് അല്പം കരുണ കാണിക്കാന്‍ തുടങ്ങി എന്നതാണ് ലോക് ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം. അവയ്ക്ക് ഭക്ഷണം നല്‍കാനും ശ്രദ്ധിക്കാനും തുടങ്ങി. നിര്‍ബന്ധപൂര്‍വമോ അല്ലാതെയോ. എത്ര ഭക്ഷണം അല്ലെങ്കില്‍ വെള്ളം ബാക്കി വരുന്നു എന്നത് ഒരു വിഷയമേ അല്ല. ഇതു ചെയ്തുകൊണ്ടേയിരിക്കൂ. ഒടുവില്‍ നമ്മള്‍ തിരിച്ചറിയും. പ്രകൃതിയാണ് യഥാര്‍ഥ ദൈവമെന്ന്.’ ഗോപി സുന്ദര്‍ കുറിക്കുന്നു.

ഈ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത ശേഷം ആടിനെ ഇവര്‍ കറിവെച്ച് കഴിച്ചു കാണും എന്ന തരത്തിലുള്ള പരിഹാസങ്ങളും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button