Cinema

‘നീ തങ്കപ്പന്‍ അല്ലടാ പൊന്നപ്പന്‍ ആണെടാ പൊന്നപ്പന്‍’;ആസിഫ് അലിയുടെ പരിഭവം ഇല്ലാതാക്കി ചാക്കോച്ചൻ

ആസിഫിനെ കൂടെ ഉള്‍പ്പെടുത്തി പുതിയ കാന്‍വാസ്

കൊറോണ വൈറസ് ജാഗ്രതാനിര്‍ദേശത്തിന്റെ ഭാഗമായി നടന്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുന്‍നിര നായകന്മാരെല്ലാം അണിനിരന്ന കാന്‍വാസില്‍ എന്നാല്‍ ആസിഫ് അലി ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പോസ്റ്റില്‍ കമന്റുമായി ആസിഫ് തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ആസിഫിനെ കൂടെ ഉള്‍പ്പെടുത്തി പുതിയ കാന്‍വാസ് പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

‘പൂര്‍ണമായ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിന് തൊട്ടു മുമ്പ് ആസിഫ് അലിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മറ്റൊരു പോസ്റ്റും കുഞ്ചാക്കോ ഷെയര്‍ ചെയ്തിരുന്നു. ‘ഈ ലോക്ക്‌ഡൌണ്‍ സമയത്തു സമൂഹത്തിനു വേണ്ടി സെല്ഫ്-ക്വാറന്റൈന്‍ ചെയ്യുന്ന ആസിഫെ….നീ തങ്കപ്പന്‍ അല്ലടാ പൊന്നപ്പന്‍ ആണെടാ പൊന്നപ്പന്‍.’ എന്നായിരുന്നു അതിന് കുഞ്ചാക്കോ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

https://www.instagram.com/p/B-cKOGHFX_g/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button