CinemaNEWS

കുട്ടിക്കാലത്ത് വാടക നൽകാൻ പോലും പണമില്ലായിരുന്നു, പായയിലാണ് ഉറങ്ങിയിരുന്നത്; കഷ്ടപ്പാടുകളെക്കുറിച്ച് ഹൃതിക് റോഷൻ

സംവിധായകനും നടനുമായ രാകേഷ് റോഷനാണ് ഹൃത്വിക്കിന്റെ പിതാവ്

താൻ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് ഹൃതിക്, കുട്ടിക്കാലത്തെ ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍, വീടിന് വാടക നല്‍കാറില്ലാത്തതിനാല്‍ അച്ഛന്റെ അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് ഹൃത്വിക് റോഷന്‍ വ്യക്തമാക്കി, ഒന്‍പതു വയസുള്ളപ്പോള്‍ കുടുംബം സാമ്പത്തികമായി തകര്‍ന്നതിനെ കുറിച്ചാണ് ഹൃത്വിക് റോഷന്‍ വെളിപ്പെടുത്തിയത്.

ഏകദേശം ”എനിക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ കുടുംബം സാമ്പത്തികമായി തളര്‍ന്നു, വളരെ ബുദ്ധിമുട്ടിയിരുന്നു. വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ അമ്മ പിങ്കി എന്നെയും സഹോദരിയെയും പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

അച്ഛന്‍ രാകേഷ് റോഷന്‍ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്…പിന്നെ ഞങ്ങള്‍ ചുമരുകളും നിലവും മാത്രമുള്ള മറ്റൊരു വീട്ടിലേക്ക് മാറി. ഗദ്ദാസ്, പായകള്‍ എന്നിവയില്‍ ഉറങ്ങി, പതുക്കെയാണ് ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ സാധിച്ചത്” എന്നാണ് ഒരു അഭിമുഖത്തിനിടെ ഹൃത്വിക് റോഷന്‍ വ്യക്തമാക്കുന്നത്.

നിര്‍മ്മാതാവും സംവിധായകനും നടനുമായ രാകേഷ് റോഷനാണ് ഹൃത്വിക്കിന്റെ പിതാവ്. പിങ്കി റോഷനാണ് മാതാവ്. സുനൈന എന്ന സഹോദരിയുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button