GeneralLatest NewsMollywood

നടി നിത്യ ദാസിന്റെ മകളും അഭിനയത്തിലേക്ക്? അമ്മയെ പോലെ മകളും ദിലീപിന്റെ നായികയാവുമെന്ന് ആരാധകന്‍

നൈനയുടെ ക്വാറന്റൈന്‍ വീഡിയോ ആണെന്നും ടിക് ടോകിലൂടെ അവളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും നിത്യ വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് നിത്യാദാസ്. നടന്‍ ദിലീപിന്റെ നായികയായി തിളങ്ങിയ നിത്യ വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. ലോക്ഡൗണ്‍ ദിനങ്ങളില്‍ മകള്‍ നൈനയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

പൂച്ചകണ്ണും നീണ്ട മുഖവുമൊക്കെയായി അമ്മയെ പോലെ തന്നെ സുന്ദരിയാണ് താരപുത്രിയും. ടിക് ടോകില്‍ സജീവമായിരിക്കുന്ന നൈനയുടെ ക്വാറന്റൈന്‍ വീഡിയോ ആണെന്നും ടിക് ടോകിലൂടെ അവളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും നിത്യ വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

അമ്മയെ പോലെ തന്നെ മകളും ദിലീപിന്റെ നായികയാവുമെന്നാണ് ഒരു ആരാധകന്‍ പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button