GeneralLatest NewsNEWS

ആ ഗാനം പാടിയത് താനല്ല തന്‍റെ അച്ഛന്‍ ആണെന്ന് പറഞ്ഞു: വിധു പ്രതാപ്‌ പറ്റിച്ച സംഭവത്തെക്കുറിച്ച് ഭാര്യ ദീപ്തി

അങ്ങനെ ഒരിക്കല്‍ ആദ്യമായി കണ്ടപ്പോള്‍ വിധു ചേട്ടനോട് ഈ പാട്ട് പാടിയ ആളല്ലേ എന്ന് ചോദിച്ചു

പിന്നണി ഗാനരംഗത്ത് വിധു പ്രതാപും നൃത്ത രംഗത്ത് ഭാര്യ ദീപ്തിയും കഴിവ് തെളിയിച്ച് ഉദിച്ചു നില്‍ക്കുമ്പോള്‍ പഴയകാലത്തെ മറക്കാന്‍ കഴിയാത്ത രസകരമായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് വിധു പ്രതാപിന്റെ ഭാര്യ ദീപ്തി. ദിലീപ് നായകനായ മീശ മാധവന്‍ എന്ന സിനിമയിലെ ഹിറ്റ് ഗാനമായ കരിമിഴി കുരുവിയെ എന്ന ഗാനം പാടിയത് തന്റെ അച്ഛന്‍ ആണെന്ന് പറഞ്ഞു വിധു പറ്റിച്ച സംഭവത്തെക്കുറിച്ചാണ് ദീപ്തിയുടെ വെളിപ്പെടുത്തല്‍. കരിമിഴി കുരുവിയെ എന്ന ഗാനം തന്റെ അച്ഛനായ പ്രതാപ്‌ പാടിയതാണെന്ന് പറഞ്ഞായിരുന്നു തന്നെ പറ്റിച്ചതെന്ന് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ദീപ്തി മനസ്സ് തുറക്കുന്നു.

“മീശമാധവന്‍ ഇറങ്ങിയ സമയമാണ് അതിലെ ‘കരിമിഴി കുരുവിയെ’ എന്ന പാട്ട് എനിക്ക് ഇഷ്ടമാണ്. അത് പാടിയത് പ്രതാപ്‌ ചേട്ടന്‍ ആണെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്. അത് തന്നെയാണ് വിധു പ്രതാപ്‌ എന്നായിരുന്നു. അങ്ങനെ ഒരിക്കല്‍ ആദ്യമായി കണ്ടപ്പോള്‍ വിധു ചേട്ടനോട് ഈ പാട്ട് പാടിയ ആളല്ലേ എന്ന് ചോദിച്ചു. അന്നും വളരെ സ്വാഭാവികമായി എന്നോട് പറഞ്ഞു. ‘അത് ഞാനല്ല എന്റെ അച്ഛനാണ് പാടിയതെന്ന്’. ഞാന്‍ പാടിയത് ‘വാളെടുത്താല്‍’ എന്ന ഗാനമാണെന്നും പറഞ്ഞു. അന്ന് ഞാനോര്‍ത്തു അച്ഛനും മകനും കലകാരന്‍മാരണല്ലോ എന്നൊക്കെ പിന്നീടാണ് പറ്റിച്ചതാണെന്നറിഞ്ഞത്. ദീപ്തി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button