CinemaGeneralLatest NewsNEWS

കൊവിഡ്; ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താമസിക്കാനായി അത്യാഡംബര ഹോട്ടൽ വിട്ട് നൽകി ബോളിവുഡ് സൂപ്പർ താരം

മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമായി എന്തെങ്കിലും ചെയ്യുക എന്നത് എനിക്ക് ലഭിച്ച ബഹുമതി

ലോകമെങ്ങും നാശം വിതക്കുന്ന കോവിഡ് 19 പ്രതിസന്ധികള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകരായി സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സോനു സൂദ്,, കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താമസിക്കാനായി ജുഹുവിലെ ആറു നിലയുള്ള ഹോട്ടല്‍ വിട്ടു നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.

കഷ്ട്ടപ്പെട്ട്,, ”ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ രാവും പകലും അധ്വാനിക്കുന്ന നമ്മുടെ രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമായി എന്തെങ്കിലും ചെയ്യുക എന്നത് എനിക്ക് ലഭിച്ച ബഹുമതിയാണ്,, മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് താമസിക്കാന്‍ ഒരു സ്ഥലം ആവശ്യമാണ്.

ഇവിടുള്ള മുൻസിപ്പാലിറ്റിയിലും, സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യത്തെക്കുറിച്ച് ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്” എന്ന് സോനു പറഞ്ഞു.

അതേസമയം, രാജ്യത്ത് 5734 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 166 പേരാണ് മരിച്ചത്.

shortlink

Post Your Comments


Back to top button