CinemaGeneralLatest NewsMollywoodNEWS

മിമിക്രിയിലും അഭിനയത്തിലും മാത്രമല്ല, ചിത്രരചനയിലും കിടുവാണ് ; കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ പങ്കുവെച്ച് രമേഷ് പിഷാരടി

മിമിക്രി അല്ലാതെ ചിത്രരചനയിൽ ശ്രദ്ധിച്ചിരുന്നെങ്കില്‍ കോട്ടയം നസീര്‍ ഇപ്പോള്‍ ലോകത്തെ അറിയപ്പെടുന്ന കലാകാരനായേനെ എന്നാണ് രമേഷ് പിഷാരടി പറയുന്നത്.

മിമിക്രിയിലൂടെ സിനിമയില്‍ എത്തി തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് കോട്ടയം നസീര്‍. മിമിക്രി കലാകാരന്മാര്‍ക്കിടയിലെ ഒരേ ഒരു രാജാവ് എന്നാണ് കോട്ടയം നസീറിനെ അറിയപ്പെടുന്നത്. ഇപ്പോഴിതാ മിമിക്രിയും അഭിനയവും മാത്രമല്ല നല്ലൊരു ചിത്രകാരന്‍ കൂടിയാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം. അദ്ദേഹം വരച്ച ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി. മിമിക്രി അല്ലാതെ ചിത്രരചനയിൽ ശ്രദ്ധിച്ചിരുന്നെങ്കില്‍ കോട്ടയം നസീര്‍ ഇപ്പോള്‍ ലോകത്തെ അറിയപ്പെടുന്ന കലാകാരനായേനെ എന്നാണ് രമേഷ് പിഷാരടി പറയുന്നത്.

പിഷാരടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

കോട്ടയം നസിര്‍…മിമിക്രി കലാകാരന്മാര്‍ക്കിടയിലെ ‘ഒരേ ഒരു രാജാവ് ‘??
അതുല്യനായ ഒരു ചിത്രകാരന്‍ കൂടെയാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ എക്‌സിബിഷന്‍ കണ്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞത് ഇതാണ്. ‘മിമിക്രി എന്ന കലയിലൂടെ മലയാളികള്‍ മുഴുവന്‍ നിങ്ങളെ അംഗീകരിച്ചു; ചിത്രരചനാ മേഖലയില്‍ ആണ് ഇക്ക കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് എങ്കില്‍ ഒരു പക്ഷെ ഇന്ന് ലോകം നിങ്ങളെ അറിഞ്ഞേനെ..
അദ്ദേഹത്തിന്റെ ചില Lock down നേരമ്പോക്കുകള്‍ എനിക്കയച്ചു തന്നത് ഞാന്‍ നിങ്ങളുമായി പങ്ക് വയ്ക്കുന്നു ..

shortlink

Related Articles

Post Your Comments


Back to top button