CinemaGeneralLatest NewsMollywoodNEWS

പഴയകാല ചലച്ചിത്ര കലാസംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു

പ്രവാസ ജീവിതകാലത്തും അദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു

പഴയകാല ചലച്ചിത്ര കലാസംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു.84 വയസായിരുന്നു. അമേരിക്കയിലെ സ്‌റ്റേറ്റന്‍ ഐലന്‍ഡില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന്ററെ അന്ത്യം. രാമുകാര്യാട്ടിന്റെ നെല്ല് ഉള്‍പ്പെടെ 140 സിനിമകള്‍ക്ക് കലാ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രവാസ ജീവിതകാലത്തും അദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു. അമേരിക്കയിലെയും കാനഡയിലെയും നിരവധി ദേവാലയങ്ങളുടെ അള്‍ത്താരയും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച തിരുവല്ല ബേബി, സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായിരുന്നു.

shortlink

Post Your Comments


Back to top button