CinemaGeneralLatest NewsMollywoodNEWS

ഭിന്നശേഷിക്കാരനായ യുവാവിന്റെ വായ്പ കുടിശികയും പലിശയും അടച്ച് തീർത്ത് സുരേഷ് ഗോപി

അനീഷ്  ഒരു കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നതിനായി ഫെഡറൽ ബാങ്കിൽ നിന്നും രണ്ടരലക്ഷം രൂപ വായ്പ എടുത്തിരുന്നു

സാധരണക്കാരെ സഹായിക്കാൻ എന്നും മടികൂടാതെ രംഗത്ത് എത്താറുള്ള താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ നിരവധി സന്നദ്ധപ്രവർത്തനങ്ങളിലും സജീവമായി ഇടപെടലുകൾ നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ പുല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരന് ആശ്വാസം പകർന്നിരിക്കുകയാണ് സുരേഷ് ഗോപി.

അനീഷ്  ഒരു കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നതിനായി ഫെഡറൽ ബാങ്കിൽ നിന്നും രണ്ടരലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ അനീഷിന്റെ അക്കൗണ്ടിലേക്ക് വന്ന ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ തുക ബാങ്ക് വായ്പയിലേക്കായി വരവു വെച്ചു. ഇക്കാര്യം ഫേസ്ബുക്കിലൂടെ അനീഷ് അറിയിച്ചതിനെ തുടർന്നാണ് സുരേഷ് ഗോപി ഇടപ്പെട്ടത്. അനീഷിന്റെ വായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും സുരേഷ് ഗോപി അടച്ചു തീർക്കുകയായിരുന്നു.

ഇത് കൂടാതെ കേരളത്തിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള കാസർഗോഡ് ജില്ലയ്ക്ക് വെന്റിലേറ്റർ നൽകുകയും അദ്ദേഹം ചെയ്തിരുന്നു. ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു വെന്റിലേറ്ററുകളും മൊബൈൽ എക്സേ യൂണിറ്റുമാണ് സുരേഷ്ഗോപി കാസർഗോഡിന് നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button