BollywoodCinemaGeneralLatest NewsNEWS

കണ്ട് പഠിക്കെടോ; ലോക്ക് ഡൗൺ നാളുകളിൽ ട്വിറ്ററിൽ വൈറലായി കുംഭകർണ്ണൻ; കാരണം ഇതാണ്

കുംഭകര്‍ണന്‍ എപ്പോള്‍ എഴുന്നേല്‍ക്കുമെന്നും ട്വീറ്റുകളുണ്ട്

ലോക്ക് ഡൗൺ നാളുകളിൽ ദൂരദര്‍ശനില്‍ പുനസപ്രേഷണം ആരംഭിച്ച ‘രാമായണ്‍’ സീരിയലിലെ കുംഭകര്‍ണന്‍ എന്ന കഥാപാത്രത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ,, കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി ഉറക്കം തുടരുന്ന കുംഭകര്‍ണനെ ലോക്ഡൗണ്‍ കാലവുമായി ബന്ധിപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഈ ലോക്ഡൗണ്‍ കാലത്ത് എങ്ങനെ ജീവിക്കണമെന്ന് കുംഭകര്‍ണനെ നോക്കി പഠിക്കണമെന്ന് ട്വീറ്റുകള്‍ നിറയുന്നത്,, ഞങ്ങള്‍ കുംഭകര്‍ണന്‍ ആരാധകരാണെന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നത്,, കുംഭകര്‍ണന്‍ എപ്പോള്‍ എഴുന്നേല്‍ക്കുമെന്നും ട്വീറ്റുകളുണ്ട്.

കൂടാതെ ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ രാക്ഷസനായ കുംഭകര്‍ണ്ണന്‍ രാക്ഷസരാജാവായ രാവണന്റെ നേരെ ഇളയ സഹോദരനാണ്, അതിബൃഹത്തായ ശരീരവും, ഒരിക്കലും തീരാത്ത വിശപ്പും കൊണ്ട് നടക്കുന്ന കഥാപാത്രമായ കുംഭകര്‍ണ്ണന്‍ തന്റെ ശക്തിപ്രകടനത്തിന്റെ ഭാഗമായി പല ഹൈന്ദവസന്യാസികളേയും കൊന്നിട്ടുണ്ടെങ്കില്‍ പോലും, ഒരു നല്ല വ്യക്തിത്വമായാണ് പുരാണത്തില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button