CinemaGeneralLatest NewsMollywoodNEWS

‘ക്വാറന്റീന്‍ ഗവേഷണത്തില്‍ കണ്ടെത്തിയ ആറ് രസങ്ങള്‍’ ; ചിത്രം പങ്കുവെച്ച് നടന്‍ സിജു വില്‍സണ്‍

ചില സ്‌മൈലികള്‍ അനുകരിച്ച് എത്തിയിരിക്കുകയാണ് സിജുവും ഭാര്യയും

മലയാളത്തിലെ യുവ നടൻമാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളിലൂടെത്തി  മുഴുനീള വേഷങ്ങളും ചെയ്‍ത് ശ്രദ്ധ നേടിയ താരം കൂടിയാണ് സിജു വില്‍സണ്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം ലോക്ക്ഡൗണ്‍ തുടങ്ങിയ ദിവസം മുതല്‍ പാചകവും അടുക്കള വൃത്തിയാക്കലുമാണ് സിജുവിന്റെ പ്രധാന പരിപാടി. താരം തന്നെയാണ് ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്.

 

ഇപ്പോഴിതാ ചില സ്‌മൈലികള്‍ അനുകരിച്ച് എത്തിയിരിക്കുകയാണ് സിജുവും ഭാര്യയും. ‘ക്വാറന്റീന്‍ രസങ്ങള്‍. ഇവയ്ക്കു പുറമെ ഞങ്ങള്‍ തന്നെ ഗവേഷണത്തില്‍ കണ്ടെത്തിയ ആറു രസങ്ങള്‍ വേറെയുമുണ്ട്’ എന്നാണ് സിജു ഫോട്ടോകള്‍ക്ക് നല്‍കിയ അടിക്കുറിപ്പ്. നിരവധിപേരാണ് ഇതിന് പ്രതികരണവുമായി വന്നിരിക്കുന്നത്. നടന്‍ ശബരീഷിന്റെ മറുപടിയാണ് ഇതില്‍ ഏറ്റവും രസകരം. ‘ഇതാണ് ഞാന്‍ ഒന്നും പഠിപ്പിച്ചു കൊടുക്കാത്തത്’ എന്നാണ് ശബരീഷ് കമ്മന്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button