CinemaGeneralLatest NewsMollywoodNEWS

‘എന്റെ പേര് കൂടി പറയൂ പ്ലീസ്’ ; ഡ്വെയ്ൻ ജോൺസന്റെ ലൈവ് വിഡിയോയിൽ കമന്റുമായി കാളിദാസ് ജയറാം

ലൈവ് വിഡിയോയുടെ താഴെ വന്ന കമന്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാണ്

ഇഷ്ട്ട താരങ്ങളുടെ വിഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ കമന്റ് രേഖപ്പെടുത്തുന്നവരാണ് മിക്ക ആരാധകരും. അതുപോലെ തന്നെ അവർ ലൈവ് വിഡിയോകൾ ചെയ്യുമ്പോൾ ‘എന്റെ പേര് ഒന്നു പറയൂ’  എന്നൊക്കെ പറഞ്ഞ് പല ആരാധകരും കമന്റ് ബോക്സിൽ ചെല്ലാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ താരത്തിന്റെ മകനും യുവനടനുമായ കാളിദാസ് ജയറാം അദ്ദേഹം ആരാധിക്കുന്ന ഒരു താരത്തിന്റെ ലൈവ് വിഡിയോയുടെ താഴെ പോസ്റ്റ് ചെയ്ത കമന്റാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.

റോക്ക് എന്നറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസന്റെ ലൈവ് വിഡിയോയുടെ താഴെയാണ് കാളിദാസിന്റെ കമന്റ്. ‘Please say my name dwayne^ എന്നാണ് കാളിദാസിന്റെ കമന്റ്. ലൈവ് വിഡിയോയുടെ താഴെ വന്ന കമന്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കേരളത്തിലെ പ്രശസ്തനായ ഒരു സിനിമാതാരം ലോകസിനിമയിലെ തന്നെ വലിയൊരു താരത്തിന്റെ വിഡിയോയുടെ താഴെ ഇത്തരത്തിൽ കമന്റ് ചെയ്തത് ആരാധകർക്കും കൗതുകമായി.

റെസ്‌ലിങ് താരം കൂടിയായ ഡ്വെയ്ൻ ജോൺസൻ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഉൾപ്പടെയുള്ള നിരവധി ആക്‌ഷൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ്.

shortlink

Related Articles

Post Your Comments


Back to top button