GeneralMollywood

അതുല്യനായ ഒരു നടനാണ് അദ്ദേഹം; ജയറാമിനെക്കുറിച്ച് പ്രേം കുമാര്‍

സിനിമയുടെ മികവ് കൊണ്ട് തന്നെയാണ് എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴും ആളുകൾ അമ്മാവാ വിളിയും സുന്ദരനെയും ഓർക്കുന്നുണ്ടെന്നറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.

മലയാളത്തില്‍ ചിരിയുടെ പൂരം തീര്‍ത്ത കൂട്ടുകെട്ടാണ് ജയറാം – പ്രേംകുമാര്‍ ടീം. അനിയൻ ബാവ ചേട്ടൻ ബാവ, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങിയ ഹിറ്റുകള്‍ നിരവധി. ഈ ചിത്രങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്‌ താരം. മലയാള സിനിമയിൽ ഹ്യൂമർ ചെയ്യുന്നവരെല്ലാം ഭയങ്കര കക്ഷികളാണെന്നു പ്രേംകുമാര്‍ പങ്കുവച്ചു. ജയറാമിനൊപ്പമുള്ള അഭിനയരീതികളെക്കുറിച്ചും താരം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

”ഞങ്ങൾ തമ്മിൽ അഭിനയിച്ച സിനിമകളിലെല്ലാം ഒരു പ്രത്യേക കെമസ്ട്രി വർക്ക് ചെയ്‍തിട്ടുണ്ട്. അതുല്യനായ ഒരു നടനാണ് ജയറാം. മികച്ച തിരക്കഥയിൽ ഞങ്ങൾ ഒന്നിച്ചപ്പോഴൊക്കെ വലിയ വിജയമാണ് ഉണ്ടായിട്ടുള്ളത്. അനിയൻ ബാവ ചേട്ടൻ ബാവയും പുതുക്കോട്ടയിലെ പുതുമണവാളനും, ആദ്യത്തെ കണ്‍മണിയും എല്ലാം അതിന് ഉദാഹരണമാണ്. അനിയൻ ബാവ ചേട്ടൻ ബാവയിൽ അതുല്യരായ നിരവധി അഭിനേതാക്കളായിരുന്നു ഉണ്ടായിരുന്നത്. ഒടുവിൽ ഉണ്ണികൃഷ്‍ണനും, രാജൻ പി ദേവും, നരേന്ദ്ര പ്രസാദും, ഇന്ദ്രൻസുമുണ്ട്. ജനാർദ്ദനൻ, അടൂർ ഭവാനി,കസ്‍തൂരിയടക്കം വലിയ താരനിരയുണ്ടായിരുന്നു. സിനിമയുടെ മികവ് കൊണ്ട് തന്നെയാണ് എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴും ആളുകൾ അമ്മാവാ വിളിയും സുന്ദരനെയും ഓർക്കുന്നുണ്ടെന്നറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. സിനിമ സംവിധായകന്റെ കലയാണെന്ന് പറയുമ്പോളും ഒരു നിർമാതിവില്ലാതെ ചിത്രം നടക്കില്ല. ചിത്രത്തിന്റെ നിർമാതാക്കളായ ഹൈനസ് ആർട്ട്സിനും നന്ദി പറയുന്നു.” പ്രേംകുമാര്‍ പറയുന്നു.

”മലയാള സിനിമയിൽ ഹ്യൂമർ ചെയ്യുന്നവരെല്ലാം ഭയങ്കര കക്ഷികളാണ്. ജഗതി ചേട്ടനടക്കമുള്ളവരുടെ ഹ്യൂമർ അപാരമാണ്. ഞാൻ എന്നെപറ്റിപറയുമ്പോൾ ഞാൻ അത്ര വലിയ ഹ്യൂമർ ചെയ്യാൻ കഴിവുള്ളയാളല്ല. പക്ഷെ കഥാപാത്രങ്ങൾ കിട്ടുമ്പോൾ ചെയ്യുന്നു. നല്ല തിരക്കഥയിൽ നല്ല ഹ്യൂമർ ചെയ്യാൻ സാധിക്കുന്നു. നൂറ്റമ്പതോളം സിനിമകളിൽ ഞാൻ അഭിനയിച്ചു. അടുത്ത കാലത്ത് ഇറങ്ങിയ അരവിന്ദന്റെ അതിഥികൾ, പട്ടാഭിരാമൻ, ഉറയടി, തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷം ചെയ്യുവാൻ സാധിച്ചു.” പ്രേംകുമാര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button