Latest NewsNEWS

മലയാളികളുടെ സ്വന്തം കൊറിയന്‍ ലാലേട്ടന്‍ ; ഇരുവരും തമ്മില്‍ സാമ്യതകള്‍ ഏറെ

മലയാളത്തിന്റെ അഭിമാനവും അഹങ്കാരവുമാണ് സൂപ്പര്‍സ്റ്റാര്‍ എന്നും കംപ്ലീറ്റ് ആക്ടര്‍ എന്നും വിശേഷിപ്പിക്കപ്പെടുന്ന മോഹന്‍ലാല്‍. സിനിമ ജീവിതത്തിന്റെ തുടക്ക കാലങ്ങളില്‍ വില്ലനായെത്തി പിന്നീട് മലയാളം സിനിമ മേഖല അടക്കിഭരിക്കുന്ന രീതിയിലേക്ക് അദ്ദേഹം വളര്‍ന്നു. തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് ത്യാഗ തയ്യാറാകാറും ചെയ്യാനും ലാലേട്ടന്‍ റെഡിയാണ്. ലാലേട്ടന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് എപ്പോഴും പ്രിയര്‍ ഏറെയാണ്. ഇപ്പോള്‍ ഇതാ കൊറിയന്‍ സിനിമകളുടെ ആരാധകരായ മലയാളികള്‍ മോഹന്‍ലാലിനെ പോലെ ഒരു കൊറിയന്‍ താരത്തെ കണ്ടെത്തിയിരിക്കുകയാണ്.

ഡോണ്‍ ലീ എന്ന പേരില്‍ അറിയപ്പെടുന്ന മാ ദോങ് സുക് എന്ന കൊറിയന്‍ നടനാണ് മലയാളികളുടെ കൊറിയന്‍ ലാലേട്ടനായി മാറിയിരിക്കുന്നത്. ചെറിയ റോളുകള്‍ ചെയ്തുവന്ന ലീ വളരെ പെട്ടെന്നാണ് കൊറിയയിലെ ഏറ്റവും വലിയ സിനിമാ താരങ്ങളില്‍ ഒരാളായത്. കൊറിയന്‍ പടങ്ങളിലെ ആക്ഷന്‍, മാസ് ചിത്രങ്ങളിലെ നിറസാന്നിധ്യമാണ് നായകനായ ലീയെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കുന്നത്. സിനിമകളിലെ വ്യത്യസ്തതയും ആക്ഷന്‍ രംഗങ്ങളിലെ പറഞ്ഞറിയിക്കാനാകാത്ത അനുഭവവും നല്‍കുന്നതാണ് താരത്തെ പ്രിയപ്പെട്ടവനാക്കുന്നത്. ‘ട്രെയിന്‍ ടു ബുസാന്‍’, ‘ദ ഗ്യാങ്സ്റ്റര്‍, ദ കോപ്പ്, ദ ഡെവിള്‍’, ‘ദ ഔട്ട്ലോസ്’, ‘ചാമ്പ്യന്‍’, ‘അണ്‍സ്റ്റോപ്പബിള്‍’ എന്നിവയാണ് ലീയുടെ പ്രധാന ചിത്രങ്ങള്‍. ‘കൊറിയന്‍ ലാലേട്ടന്‍’ എന്നാണ് മലയാളികള്‍ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിയ്ക്കുന്നത്.

ലീയ്ക്കും മോഹന്‍ലാലിനും പല സാമ്യങ്ങളും മലയാളികള്‍ കണ്ടെത്തിയിട്ടുണ്ട്. ലാലേട്ടന്റെ ശരീരപ്രകൃതവും മുഖഛായയും ലീയിലും മലയാളി പ്രേക്ഷകര്‍ കാണുന്നു. ആക്ഷന്‍ രംഗങ്ങളിലെ അപാര ഫ്‌ളെക്‌സിബിലിറ്റിയും താരത്തെ ലാലേട്ടനുമായി സാമ്യപ്പെടുത്തുന്നവര്‍ പറയുന്നു.’ഇറ്റേണല്‍സ്’ എന്ന മാര്‍വല്‍ ചിത്രത്തിലൂടെ ഹോളിവുഡിലും ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ലീ.

shortlink

Related Articles

Post Your Comments


Back to top button