GeneralLatest NewsMollywood

വിശന്നു വലയുന്നവര്‍ക്ക് ഭക്ഷണപ്പൊതികളൊരുക്കി കേരള പോലീസിനൊപ്പം ടൊവിനോ തോമസും

കേരള പോലീസ് സംഘടിപ്പിച്ച ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് നടന്‍ ടൊവിനോ തോമസ് പങ്കാളിയായത്.

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബുദ്ധിമുട്ടിലാഴ്ന്ന സാധാരണക്കാരുടെ വിശപ്പകറ്റാന്‍ കേരള പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തകനായി മലയാളത്തിന്റെ പ്രിയനടന്‍ ടൊവിനോ തോമസും.

കേരള പോലീസ് സംഘടിപ്പിച്ച ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് നടന്‍ ടൊവിനോ തോമസ് പങ്കാളിയായത്. നടന്‍മാരായ ദിനേശ്, കൈലാഷ് തുടങ്ങിയവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഈ പദ്ധതിയില്‍ പങ്കാളികളായിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button