GeneralLatest NewsMollywood

കാനഡയിൽ സാഹചര്യം വളരെ മോശമാണ്, മകൾ അവിടെ ഹോം ക്വാറന്റിനിൽ; സുഹൃത്തുക്കളും ജീവനക്കാരും ദുബായില്‍; ആശങ്ക പങ്കുവച്ച് ആശാ ശരത്ത്

കീർത്തന എന്നാണ് അവളുടെ പേര്. ഒരു വീട്ടിൽ മുറിയില്‍ ഇരിക്കുകയാണ് അവൾ. എന്നുവരാൻ പറ്റും എന്നൊന്നും അറിയില്ല.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ആശാ ശരത്ത്. ഗുരുവായൂർ അമ്പലത്തിൽ നൃത്ത പരിപാടിക്കായി നാട്ടിൽ വന്നപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. അതോടെ ദുബായിലേയ്ക്ക് തിരിച്ചുപോകാന്‍ കഴിയാതെപെട്ടിരിക്കുകയാണ് താരം. ഭർത്താവും മകളും ഒപ്പമുണ്ടെങ്കിലും മറ്റൊരു മകൾ കാനഡയിലാണെന്ന ആശങ്കയിലാണ് ആശ. കൂടാതെ സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ ജീവനക്കാരുമടക്കം ദുബായില്‍ കഴിയുന്നതും ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്.

‘പത്തിരുപത്തിയഞ്ച് വർഷമായി ദുബായിൽ ജീവിക്കുന്ന ആളാണ് ഞാൻ. കൂടെ ജോലി ചെയ്യുന്ന ആളുകൾ, സുഹൃത്തുക്കൾ അങ്ങനെ ഒരുപാട് പേർ അവിടെ ഉണ്ട്. പിന്നെ അവിടെ കലാകാരന്മാരും സുഹൃത്തുക്കളുമൊക്കെ കുടുങ്ങി കിടക്കുകയാണ്. ഭർത്താവും ഒരു മകളും എന്റെ കൂടെ നാട്ടിലുണ്ട്. ഗുരുവായൂർ അമ്പലത്തിൽ ഉത്സവത്തിന് പ്രോഗ്രാം ചെയ്യാൻ വന്നതായിരുന്നു ‍ഞാൻ. എന്റെ കൂടെ ഇവരും വന്നു. മറ്റൊരു മകൾ കാനഡയിൽ ആണ്. അതിന്റെ ആശങ്കയും വിഷമവും ഉണ്ട്.’

കാനഡയിൽ സാഹചര്യം വളരെ മോശമാണ്. മകൾ അവിടെ ഹോം ക്വാറന്റിനിൽ ആണ്. യൂണിവേർസിറ്റികളും ഹോസ്റ്റലുമൊക്കെ അടച്ചു. ഓണ്‍ലൈൻ ക്ലാസ് നടക്കുന്നു. കീർത്തന എന്നാണ് അവളുടെ പേര്. ഒരു വീട്ടിൽ മുറിയില്‍ ഇരിക്കുകയാണ് അവൾ. എന്നുവരാൻ പറ്റും എന്നൊന്നും അറിയില്ല. എന്നാണ് വിമാനസർവീസ് തുടങ്ങുന്നതെന്നും അറിയില്ല. വന്നാല്‍ തന്നെ യുഎഇയിൽ ആണോ അതോ ഇന്ത്യയിലാണോ വരാൻ പറ്റുന്നതെന്നും അറിയില്ല. അമ്മയെന്ന നിലയിൽ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഞാൻ മാത്രമല്ല എത്രയോ അമ്മമാർ.’ ആശ ശരത്ത് പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button