Latest NewsNEWS

ഈ വില്ലന്‍ ജീവിതത്തില്‍ നായകന്‍ ; 1200 കാന്‍സര്‍ രോഗികളായ കുഞ്ഞുങ്ങളെയും 5000 ദിവസവേതനക്കാരെയും സഹായിക്കാനൊരുങ്ങി ബോളിവുഡ് താരം

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് വിവേക് ഒബ്‌റോയ്. ലൂസിഫര്‍ എന്ന ഒരു സിനിമ മതി താരത്തെ മനസ്സിലാക്കാന്‍ ബോളിവുഡില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ലൂസിഫര്‍ എന്ന സിനിമയാണ് ഒട്ടുമിക്ക മലയാളികള്‍ക്കും താരത്തെ സുപരിചിതനാക്കിയത്.സിനിമയില്‍ താരം വില്ലനായാണ് എത്തിയതെങ്കിലും ഇപ്പോള്‍ ജനങ്ങളുടെ കൈയ്യടി വാങ്ങുകയാണ് താരം.

കാന്‍സര്‍ രോഗികളായ 1200 കുഞ്ഞുങ്ങളെയും 5000 ദിവസവേതനക്കാരെയും സഹായിക്കാനൊരുങ്ങുകയാണ് വിവേക് ഒബ്റോയ്. താരവും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനുമായ രോഹിത് ഗജ്ഭിയേയും ചേര്‍ന്നാണ് വീട്ടു ജോലിക്കാരും ഡ്രൈവര്‍മാരുമടക്കമുള്ള ദിവസ വേതനക്കാരായ തൊഴിലാളികളെ സഹായിക്കാനൊരുങ്ങുന്നത്. സപ്പോര്‍ട്ട് എയ്ഡ് & അസിസ്റ്റ് ദ ഹെല്‍പ്ലെസ് – സാത്ത് എന്ന സംരംഭത്തിലൂടെയാണ് തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നത്.

കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത് ശ്രദ്ധയില്‍പെട്ടെന്നും അതില്‍ പലരും ദിവസവും കഴിഞ്ഞു കൂടാന്‍ കഴിയാത്തവരാണെന്നും . കുഞ്ഞുങ്ങളെ പോറ്റാനും അവശ്യവസ്തുക്കള്‍ വാങ്ങാനും വാടക നല്‍കാനും അവര്‍ പാടുപെടുകയാണെന്നും അത്തരത്തില്‍ ഉള്ള അയ്യായിരത്തിലധികം കുടുംബങ്ങളെ സഹായിച്ചുവെന്ന് വിവേക് ഒബ്റോയ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button