GeneralKollywoodLatest News

തന്റെ ആരാധകന് കൊറോണ പോസിറ്റീവ് ; ഫോണില്‍ വിളിച്ച്‌ ചിമ്പു

പരിശോധനകള്‍ക്കിടയിലും ക്ഷമയും ആത്മവിശ്വാസവും കൈവിടരുതെന്ന് ചിമ്ബു ആരാധകനെ ഉപദേശിച്ചു. പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

ലോകം മുഴുവന്‍ കൊറോണയുടെ ഭീഷണിയിലാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുന്നത് നടന്‍ ചിമ്പുനിന്റെ ഒരു വാര്‍ത്തയാണ്. തന്റെ ആരാധകന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതറിഞ്ഞ് ചിമ്ബു ഫോണില്‍ വിളിച്ച്‌ ആശ്വസിപ്പിച്ചുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കൂടല്ലൂരിലെ ചിമ്ബുവിന്റെ ഫാന്‍സ് ക്ലബ്‌ പ്രസിഡന്റ് ആനന്ദിനാണ് കോവിഡ് പോസിറ്റീവ് ആയത്. ഒരാഴ്ച്ചയിലധികമായി ചികിത്സയിലാണ്. പരിശോധനകള്‍ക്കിടയിലും ക്ഷമയും ആത്മവിശ്വാസവും കൈവിടരുതെന്ന് ചിമ്ബു ആരാധകനെ ഉപദേശിച്ചു. പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

ചിമ്പുവിന്റെ ഈ പ്രവര്‍ത്തിയില്‍ അഭിനന്ദനവുമായി നിരവധിപേര്‍ രംഗതെത്തി

shortlink

Related Articles

Post Your Comments


Back to top button