Latest NewsNEWS

അമ്മമാര്‍ക്ക് മാതൃദിന ആശംസകളുമായി താരങ്ങള്‍

ഇന്ന് ലോക മാതൃദിനം. ഈ ദിനത്തില്‍ തങ്ങളുടെ ജീവിതത്തില്‍ താങ്ങും തണലുമായ അമ്മമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍. സാമൂഹിക മാധ്യമങ്ങളില്‍ അമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചാണ് താരങ്ങള്‍ അമ്മമാര്‍ക്ക് ആശംകസകളേകിയിരിക്കുന്നത്. മോഹന്‍ലാല്‍, ഹണി റോസ്, റിമ കല്ലിങ്കല്‍, ഷാജി കൈലാസ്, സാറാ അലിഖാന്‍, ഷംന കാസിം, അപര്‍ണ, രജ്പുത് പായല്‍, ജ്വാലഗുട്ട, ജോജു ജോര്‍ജ്, മാളവിക, ആശാ ശരത് തുടങ്ങി നിരവധി താരങ്ങളാണ് അമ്മമാര്‍ക്ക് ആശംസകളുമായി എത്തിയത്.

മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ‘കൈനിറയെ വെണ്ണതരാം’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ അമ്മയ്ക്ക് മാതൃദിനാശംസകള്‍ നേര്‍ന്നത്.

https://www.instagram.com/p/B__mguQnGY3/?utm_source=ig_embed

ആശ ശരത്ത് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത് ‘അമ്മ എന്നെ സംബധിച്ചിടത്തോളം ജന്മം നല്‍കിയ സ്ത്രീ എന്നതിലുപരി ജന്മാന്തര പുണ്യങ്ങളിലൂടെ എനിക്ക് കിട്ടിയ വരദാനമാണ്..ഏതൊക്കെയോ ജന്മ ജന്മാന്തരങ്ങളില്‍ ആ സര്‍വശക്തന്‍ ഞാന്‍ പോലുമറിയാതെ ഒരു പക്ഷെ എന്നില്‍ ചൊരിഞ്ഞ അനുഗ്രഹാശിസ്സുകളുടെ ആകെത്തുക…

എന്റെ ശരീരവും മനസ്സും അമ്മ എന്ന ആ മഹാത്ഭുതത്തിന്റെ ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടേ ഇരിക്കുന്നു…എന്റെ ശ്വാസനിശ്വാസങ്ങളില്‍ പോലും നിറ സാന്നിധ്യമാകുന്ന ശക്തി പ്രഭാവമാണമ്മ..എന്റെ ഊര്‍ജവും എന്റെ ചലനതാളവും അമ്മയാണ്, അമ്മ മാത്രമാണ്… ആ സ്‌നേഹപ്രവാഹത്തിന് മുന്നില്‍ ആ ശക്തിസ്രോതസ്സിനു മുന്നില്‍ ഒരു നിമിഷം ഞാനൊന്ന് തല കുനിച്ചു വണങ്ങട്ടെ, ഒരു നിമിഷം ആ പാദങ്ങളില്‍ മുഖം ചേര്‍ത്ത് മയങ്ങട്ടെ…

ലോകമെമ്പാടുമുള്ള എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍…’ എന്നായിരുന്നു.

https://www.facebook.com/AshaSharathofficialpage/photos/a.507755419267919/3027579883952114/?type=3

ഞങ്ങളുടെ ജീവിതത്തിലെ ധീരനും ശക്തനുമായ സ്ത്രീക്ക് മാതൃദിനാശംസകള്‍ ലവ് യൂ അമ്മ എന്നാണ് ജ്വാലഗുട്ട കുറിച്ചത്.

https://www.instagram.com/p/B_-os0xApXb/?utm_source=ig_embed

ഹണിറോസ് തന്റെ മാതാവിന് ആശംസകള്‍ നേര്‍ന്നത് ‘ഈ കുടുംബത്തിന് തൂണായി നിന്നതിന് നന്ദി … നിങ്ങളുടെ സ്‌നേഹവും മാര്‍ഗനിര്‍ദേശവും പിന്തുണയുമില്ലാതെ എനിക്ക് ജീവിതം സങ്കല്‍പ്പിക്കാന്‍ കഴിയില്ല … ലവ് യു അമ്മ … മാതൃദിനാശംസകള്‍’ എന്നു കുറിച്ചായിരുന്നു.

https://www.instagram.com/p/B__awO-JYSp/?utm_source=ig_embed

https://www.instagram.com/p/B_-WEIEDWJE/?utm_source=ig_embed

https://www.instagram.com/p/B_-kaFVJZWt/?utm_source=ig_embed

https://www.instagram.com/p/B__jzY-J2tr/?utm_source=ig_embed

https://www.instagram.com/p/B__IjVFBuuG/?utm_source=ig_embed

https://www.instagram.com/p/B_-r64NJpFc/?utm_source=ig_embed

https://www.instagram.com/p/B__LlTTHbZX/

https://www.facebook.com/ActressMalavikaMenon/photos/a.522368604473188/3084534038256619/?type=3

 

shortlink

Related Articles

Post Your Comments


Back to top button