Latest NewsNEWS

കഴിഞ്ഞ 25 വര്‍ഷമായി ബോളിവുഡ് നടന്‍ ആമിര്‍ഖാനൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന ആമോസ് അന്തരിച്ചു

 

ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന അമോസ് (60) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. കഴിഞ്ഞ 25 വര്‍ഷമായി താരത്തിനൊപ്പം ജോലി ചെയ്തു പോന്നിരുന്ന അമോസിനെ ശാരീരിക അസ്വസ്ഥകളെത്തുടര്‍ന്ന് ഹോളി ഫാമിലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെട്ടെന്നുണ്ടായ അമോസിന്റെ മരണത്തില്‍ താന്‍ ആകെ അസ്വസ്ഥനാണെന്നും ജീവിതത്തിലെ വലിയൊരു നഷ്ടമാണിതെന്നും ആമിര്‍ പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമാണ് അമോസിനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button