GeneralKollywoodLatest News

മകളുടെ വിദ്യാഭ്യാസത്തിന്സ്വരക്കൂട്ടിയ സമ്പാദ്യം കൊണ്ട് 615 കുടുംബങ്ങള്‍ക്ക് സഹായം, ബാര്‍ബര്‍ക്ക് അഭിനന്ദനം!! മകളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുത്ത് നടന്‍ പാര്‍ഥിപന്‍

മോഹനും കുടുംബത്തിനുമായി വസ്ത്രങ്ങളും മധുരപലഹാരങ്ങളും പഴങ്ങളും പാര്‍ഥിപന്‍ അയച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണയെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ ലോക്ഡൗണില്‍ സാധാരണക്കാര്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുകയാണ്. ഈ സമയത്ത് മകളുടെ വിദ്യാഭ്യാസത്തിനായി സ്വരക്കൂട്ടിയ സമ്ബാദ്യം ഉപയോഗിച്ച്‌ 615 കുടുംബങ്ങളെ സഹായിച്ച്‌ ഒരു ബാര്‍ബര്‍. മധുരയില്‍ സലോണ്‍ നടത്തുന്ന സി. മോഹനാണ് സഹായവുമായി എത്തിയത്. ഈ വാര്‍ത്തയറിഞ്ഞ് ബാര്‍ബറുടെ മകളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് നടനും സംവിധായകനുമായ ആര്‍. പാര്‍ഥിപന്‍. മോഹന്റെ ഒന്‍പതാം ക്ലാസുകാരിയായ മകളുടെ വിദ്യാഭ്യാസച്ചിലവാണ് പാര്‍ഥിപന്‍ ഏറ്റെടുത്തിരിക്കുന്നത്.

മോഹന്‍ പാവങ്ങളെ സഹായിച്ച വാര്‍ത്ത വളരെയധികം സ്പര്‍ശിച്ചതായും മധുരയില്‍ താമസിക്കുന്ന സുഹൃത്ത് സുന്ദറിന്റെ സഹായത്തോടെ മോഹനോടും മകള്‍ നേത്രയോടും അഭിനന്ദനങ്ങള്‍ പാര്‍ഥിപന്‍ അറിയിച്ചു. കൂടാതെ മോഹനും കുടുംബത്തിനുമായി വസ്ത്രങ്ങളും മധുരപലഹാരങ്ങളും പഴങ്ങളും പാര്‍ഥിപന്‍ അയച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.

Tags

Related Articles

Post Your Comments


Back to top button
Close
Close