GeneralLatest NewsTollywood

ഗോഡ്‌സെ യഥാര്‍ഥ രാജ്യസ്‌നേഹി; അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ സംശയിക്കാനാകില്ല!! വിവാദ ട്വീറ്റുമായി നടന്‍

ഗോഡ്‌സെ അന്ന്‌ കോടതിയില്‍ പറഞ്ഞ മൊഴിയുടെ തെലുങ്ക് വിവര്‍ത്തനമുള്ള വീഡിയോയ്ക്ക് ഒപ്പമാണ് നടന്റെ ട്വീറ്റ്

വിവാദ പ്രസ്താവനയുമായി ചിരഞ്ജീവിയുടെ ഇളയ സഹോദരനും തെലുങ്ക് നടനുമായ നാഗബാബു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നഥൂറാം ഗോഡ്‌സെ ഒരു യഥാര്‍ഥ രാജ്യസ്‌നേഹി ആയിരുന്നു താരത്തിന്റെ ട്വീറ്റ്. ഗോഡ്‌സെയുടെ ജന്മദിനമായ ഇന്ന് പങ്കുവച്ച കുറിപ്പിലാണ് താരത്തിന്റെ പരാമര്‍ശം.

‘ഇന്ന് ഗോഡ്‌സെയുടെ ജന്മദിനമാണ്. അദ്ദേഹം ഒരു യഥാര്‍ഥ രാജ്യസ്‌നേഹി ആയിരുന്നു. ഗാന്ധിയെ കൊല ചെയ്തത് ശരിയോ തെറ്റോ എന്നത് തര്‍ക്കവിധേയമായ കാര്യമാണ്. പക്ഷേ ഗോഡ്‌സെയ്ക്ക് പറയാനുണ്ടായിരുന്നത് എന്തെന്ന് അന്ന് മീഡിയ പ്രാധാന്യം കല്പിച്ചതായി കണ്ടില്ല. ഭരണപക്ഷത്തിനൊപ്പമായിരുന്നു അന്ന് മീഡിയ പോലും. അതു തന്നെയാണ് ഇന്നത്തെയും സ്ഥിതി.’

ഗാന്ധിയെ ഇല്ലാതാക്കുന്നതിലൂടെ തന്റെയും അധപതനമായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം അതുമായി മുന്നോട്ടു പോയി. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ സംശയിക്കാനാകില്ല. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഞാനോര്‍ത്തു പോവുകയാണ്. പാവം ഗോഡ്‌സെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്‍കണേ…’ നടന്‍ കുറിച്ചു.

ഗോഡ്‌സെ അന്ന്‌ കോടതിയില്‍ പറഞ്ഞ മൊഴിയുടെ തെലുങ്ക് വിവര്‍ത്തനമുള്ള വീഡിയോയ്ക്ക് ഒപ്പമാണ് നടന്റെ ട്വീറ്റ്. നാഗബാബുവിന്റെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ രംഗത്തെത്തി.

shortlink

Post Your Comments


Back to top button