CinemaGeneralMollywoodNEWS

ആ സിനിമ തുടങ്ങിയത് നല്ല നേരത്തല്ല. വാഹനം മറിഞ്ഞു ഒരാള്‍ മരിച്ചു; താന്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് മണിയന്‍പിള്ള രാജു

എന്താണ് ഇങ്ങനെയൊക്കെ എന്ന ഭയത്തോടെയാണ് ആ സിനിമ ചിത്രീകരണം തുടങ്ങിയത്

നടനെന്നതിലുപരി ഹിറ്റ് സിനിമകളുടെ  നിര്‍മ്മതാവ്‌ എന്ന നിലയിലും മണിയന്‍പിള്ള രാജു മലയാള സിനിമയിലെ പ്രമുഖ താരമാണ്. വെള്ളാനകളുടെ നാട്, ഏയ്‌ ഓട്ടോ പോലെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ മണിയന്‍പിള്ള രാജു ‘ഏയ്‌ ഓട്ടോ’ എന്ന ചിത്രം ചെയ്തപ്പോള്‍ തനിക്ക് ഉണ്ടായ വലിയ പ്രതിസന്ധിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ചെന്നൈയില്‍ നിന്ന് ലൊക്കേഷനിലേക്ക് സിനിമയ്ക്ക് വേണ്ടുന്ന ആവശ്യ സാധനങ്ങളുമായി വന്ന ലോറി മറിയുകയും അതില്‍  ഒരു തമിഴ് നാട് സ്വദേശി മരിക്കുകയും ചെയ്തപ്പോള്‍ താന്‍ ആകെ തകര്‍ന്നു പോയെന്നും ഒരു സിനിമ തുടങ്ങാന്‍ പോകുമ്പോള്‍ എന്താണ് ഇങ്ങനെയൊക്കെ എന്ന ഭയത്തോടെയാണ് ആ സിനിമ ചിത്രീകരണം തുടങ്ങിയതെന്നും മണിയന്‍പിള്ള രാജു പറയുന്നു.

“ഏയ്‌ ഓട്ടോ എന്ന സിനിമ തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ വലിയൊരു ദുരന്തം സംഭവിച്ചു. സിനിമയിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ ഉള്‍പ്പടെയുള്ള സാധന സാമഗ്രികളുമായി ചെന്നൈയില്‍ നിന്ന് വന്ന ലോറി തമിഴ് നാട് ഭാഗത്ത് എവിടെയോ വച്ച് മറിഞ്ഞു. അതില്‍ ഒരു തമിഴ് നാട് സ്വദേശി മരിക്കുകയും ചെയ്തു, ഞാന്‍ ആകെ ഭയന്ന് പോയി. ഒരു സിനിമ തുടങ്ങും മുന്‍പേ എന്തൊക്കെ പ്രശ്നങ്ങള്‍ ആണ് മുന്നില്‍ ഉണ്ടാകുന്നതെന്ന ഭയത്തോടെയാണ് ഏയ്‌ ഓട്ടോയുടെ ചിത്രീകരണം  തുടങ്ങിയത്. ചെറിയ ബജറ്റില്‍ ചെയ്ത ഒരു സിനിമയായിരുന്നു    ഏയ്‌ ഓട്ടോ. പക്ഷെ ചിത്രം ആ   വര്‍ഷത്തെ ഏറ്റവും മികച്ച വിജയചിത്രമായി മാറി. ഏയ്‌ ഓട്ടോ എന്ന ചിത്രം  ഞാന്‍ നിര്‍മ്മിച്ച സിനിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്”. മണിയന്‍പിള്ള രാജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button