Latest NewsNEWS

അന്ന് അദ്ദേഹം രക്തക്കറയുള്ള ഷര്‍ട്ടുമായി സംസാരിച്ചുകൊണ്ട് ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചു, ഇപ്പോള്‍ അദ്ദേഹം തന്റെ സംസ്ഥാനത്തെ രാജ്യത്തിന്റെ പ്രശംസയുടെ ലക്ഷ്യമാക്കി മാറ്റി ; പിണറായി വിജയന് പിറന്നാള്‍ ആശംസകളറിയിച്ച് കമല്‍ഹാസന്‍

മുഖ്യമന്ത്രി പിണറായി വിജയന് എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ ആശംസകളറിയിച്ച് കമല്‍ ഹാസന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കേരള മാതൃക സൃഷ്ടിച്ചതിലെ മുഖ്യമന്ത്രിയുടെ പങ്കിനെ അഭിനന്ദിച്ചുകൊണ്ടാണ് കമല്‍ഹാസന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഒപ്പം അടിയന്തരാവസ്ഥയുടെ സമയത്ത് എംഎല്‍എ ആയിരുന്ന പിണറായി വിജയന്‍ പൊലീസ് മര്‍ദ്ദനമേറ്റ് അന്ന് രക്തം പുരണ്ട കുപ്പായവുമായി നിയമസഭയിലെത്തി നടത്തിയ പ്രസംഗത്തെയും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

‘അന്ന്, രക്തക്കറയുള്ള ഷര്‍ട്ടുമായി സംസാരിച്ചുകൊണ്ട് അദ്ദേഹം ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഇപ്പോള്‍ അദ്ദേഹം തന്റെ സംസ്ഥാനത്തെ രാജ്യത്തിന്റെ പ്രശംസയുടെ ലക്ഷ്യമാക്കി മാറ്റി. അതിര്‍ത്തികള്‍ തുറന്നുകിടക്കുന്ന ഞങ്ങളെ സഹോദരന്മാര്‍ എന്ന് വിളിച്ച് കേരള മുഖ്യമന്ത്രി ഞങ്ങളുടെ ബന്ധത്തിന് പ്രാധാന്യം നല്‍കി. ഞങ്ങളുടെ സഖാവിന് ഞങ്ങളുടെ ഹൃദയംഗമമായ ജന്മദിനാശംസകള്‍, കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button