Latest NewsNEWS

മലയാളികളുടെ സ്വന്തം ജിംബ്രൂട്ടന്‍ വിവാഹിതനായി ; വീഡിയോ

നടന്‍ ഗോകുലന്‍ വിവാഹിതനായി. ധന്യയാണ് ജീവിത പങ്കാളി. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

കിരണ്‍ സംവിധാനം ചെയ്ത കുടുംബശ്രീ ട്രാവല്‍സിലൂടെയാണ് ഗോകുലന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തില്‍ ഗോകുലന്‍ ചെയ്ത ജിംബ്രൂട്ടന്‍ എന്ന കഥാപാത്രമാണ് പ്രേക്ഷകര്‍ക്കിയില്‍ ജനപ്രീതി നേടികൊടുത്തത്. ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ എന്ന ചിത്രത്തില്‍ കുമരങ്കരിയുടെ കഥകളിലേക്ക് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയുടെ റോളിലും എത്തി പ്രേക്ഷകകരുടെ പ്രീതി നേടിയെടുക്കാനും താരത്തിനായിരുന്നു.

പുണ്യാളനിലെ ജിംബ്രൂട്ടന് പുറമേ സപ്തമശ്രീ തസ്‌കരയിലെ വെല്‍ഡര്‍, ഇടി എന്ന ചിത്രത്തിലെ കള്ളന്‍ എന്നിവയും ഗോകുലനെ സുപരിചിതനാക്കിയ റോളുകളാണ്. ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് ഗോകുലന്‍ ഭാഗമായ ശ്രദ്ധേയമായ ചില സിനിമകള്‍.

shortlink

Post Your Comments


Back to top button