Latest NewsNEWS

ഓണ്‍ലൈന്‍ ക്ലാസിന് സെല്‍ഫ് ട്രോളുമായി ചാക്കോച്ചന്‍ ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കോവിഡിമെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് പുതിയ അധ്യായന വര്‍ഷം ആരംഭിച്ചിരിക്കുന്നത് അത്ര സുപരിചതമല്ലാത്ത രീതിയിലാണ്. ഓണ്‍ലൈനായിയാണ് ഇത്തവണത്തെ അധ്യയന വര്‍ഷം ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ ഓണ്‍ലൈന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തത്. പുതുമയാര്‍ന്ന പഠന രീതി ആയതിനാല്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസിന് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

ഇപ്പോള്‍ ഇതാ ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് മലയാളികളുടെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ഒരു സെല്‍ഫ് ട്രോളാണ് വൈറലാവുന്നത്. ജലോത്സവം എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ ഓണ്‍ലൈന്‍ ക്ലാസിനെ ട്രോളി കൊണ്ടുള്ള ചിരിപ്പിക്കുന്ന സെല്‍ഫ് ട്രോള്‍.

https://www.instagram.com/p/CA4gXyVnlEz/

ഓണ്‍ലൈന്‍ ക്ലാസിന് യൂണിഫോം നിര്‍ബന്ധമാക്കിയാല്‍ എന്ന ക്യാപ്ഷന്‍ വീഡിയോയ്ക്ക് നല്‍കിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഫണ്‍ലൈന്‍ ക്ലാസസ് എന്നാണ് താരം പീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. വാര്‍ത്ത വായിച്ച് കഴിഞ്ഞ ശേഷം പാന്റ് ഇടാത്തത് ഓര്‍ക്കാതെ ചാക്കോച്ചന്‍ പെട്ടെന്ന് എഴുന്നേറ്റ് പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button