GeneralLatest NewsTollywood

നടി മീരയ്ക്ക് നേരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും; പിന്നില്‍ പ്രമുഖ നടന്റെ ആരാധകര്‍

താങ്കളെക്കാൾ മഹേഷ് ബാബുവിന‍െ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന്റെ പേരിലാണ് ഈ രീതിയിലുള്ള ആക്രമണം നേരിടേണ്ടി വന്നതെന്നും, ഇത്തരം ആരാധകരുള്ളതിൽ താങ്കൾ അഭിമാനിക്കുന്നുണ്ടോ

തെന്നിന്ത്യന്‍ നടൻ ജൂനിയർ എൻടിആറിനെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ യുവനടി മീര ചോപ്രയ്ക്ക് നേരെ അസഭ്യവർഷവുമായി ആരാധകര്‍. ട്രോളുകൾക്കപ്പുറം ബലാത്സംഗ ഭീഷണിയും വധഭീഷണിയും വരെ നടിക്ക് നേരെ ഉയർന്നു.

ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്നതിനിടയില്‍ ജൂനിയർ എൻടിആറിനെ അറിയില്ലെന്ന് താരം പറഞ്ഞത്. ജൂനിയർ എൻടിആറിനെ കുറിച്ച് പറയൂ എന്ന ചോദ്യത്തിന്, തനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും അദ്ദേഹത്തിന്റെ ആരാധികയല്ലെന്നുമായിരുന്നു മീര ചോപ്രയുടെ മറുപടി. ഇതാണ് നടന്റെ ആരാധകരെ പ്രകോപിപ്പിച്ചത്.

ട്വീറ്റിൽ ജൂനിയർ എൻടിആറിനെ ടാഗ് ചെയ്ത് കൊണ്ട് നടി ആരാധകരുടെ ആക്രമണത്തെ കുറിച്ചു വെളിപ്പെടുത്തി. ” താങ്കളെക്കാൾ മഹേഷ് ബാബുവിന‍െ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന്റെ പേരിലാണ് ഈ രീതിയിലുള്ള ആക്രമണം നേരിടേണ്ടി വന്നതെന്നും, ഇത്തരം ആരാധകരുള്ളതിൽ താങ്കൾ അഭിമാനിക്കുന്നുണ്ടോയെന്നും” മീര ചോപ്ര ട്വീറ്റിൽ ചോദിക്കുന്നു. കൂടാതെ ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെന്ന് പറഞ്ഞാൽ, ബലാത്സംഗവും കൊലപാതകവും കൂട്ടബലാത്സംഗവും നേരിട്ടേക്കാമെന്ന് പറഞ്ഞ മീര താരത്തിന്റെ പേര് കളയുകയാണ് ഈ ആരാധകർ ചെയ്യുന്നതെന്നും വിമര്‍ശിച്ചു

shortlink

Related Articles

Post Your Comments


Back to top button