CinemaGeneralLatest NewsNEWS

ഞങ്ങൾക്കിന്നും നിറ യൗവനമല്ലേ..മെ​ഗാ സ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പമുളള ചിത്രവുമായി നദിയ മൊയ്തു; നിത്യ യൗവനമെന്ന് ആരാധകരും

യൗവനം കൈവിടാത്ത രണ്ടു താരങ്ങൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്

മലയാളികളുടെ പ്രിയ താരങ്ങളാണ് മമ്മൂട്ടിയും നദിയാമൊയ്തുവും. മലയാള സിനിമയിലെ യൗവനം കൈവിടാത്ത രണ്ടു താരങ്ങൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടിയോടൊത്തുള്ള ഒരു പഴയ ചിത്രം പങ്കുവച്ച് നദിയ മൊയ്തു സോഷ്യൽ മീഡിയയിൽ വൈറലാകുന്നു , ഒന്നിങ്ങുവന്നെങ്കിൽ എന്ന സിനിമയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് നദിയ പങ്കുവെച്ചിരിക്കുന്നത്.

ജോഷി സംവിധാനം ചെയ്ത ഈ ചിത്രം 1985ലാണ് പ്രദർശനത്തിനെത്തിയത്. നദിയാമൊയ്തു ആദ്യമായി മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ചിത്രവും ഇതാണ്, എന്നാൽ ഇതിനുശേഷം അനേകം സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

shortlink

Post Your Comments


Back to top button