BollywoodGeneralLatest News

‘എനിക്ക് സ്തനങ്ങളുണ്ട്, യോനിയും. നിങ്ങളുടെ അമ്മമാര്‍ക്കും ഇത് രണ്ടും ഉണ്ട്’; അശ്ലീല കമന്റിന് നടിയുടെ മറുപടി

ബിഗ് ബോസ് സീസണ്‍ 9-ലൂടെ ശ്രദ്ധേയയായ താരം ഭാഗ് ജോണി എന്ന ബോളിവുഡ് ചിത്രത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് താരമാണ് മന്ദന കരിമി. ഇപ്പോഴിതാ തന്റെ ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റിട്ട വ്യക്തിക്ക് മന്ദന നല്‍കിയ മറുപടി വൈറല്‍.

“എനിക്ക് സ്തനങ്ങളുണ്ട്, യോനിയും. നിങ്ങളുടെ അമ്മമാര്‍ക്ക് ഇത് രണ്ടും ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. നിങ്ങളും യോനിയിലൂടെ വന്ന്, സ്തനങ്ങളില്‍ നിന്നും പാല് കുടിച്ചാണ് വളര്‍ന്നത്” എന്നാണ് തന്റെ ഗ്ലാമര്‍ ഫോട്ടോയ്ക്ക് കീഴില്‍ വന്ന അശ്ലീല കമന്റിന് താരത്തിന്റെ മറുപടി.

ബിഗ് ബോസ് സീസണ്‍ 9-ലൂടെ ശ്രദ്ധേയയായ താരം ഭാഗ് ജോണി എന്ന ബോളിവുഡ് ചിത്രത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്തു.

shortlink

Post Your Comments


Back to top button