GeneralLatest NewsTV Shows

ഉപ്പും മുളകും വീണ്ടും തുടങ്ങുന്നു; പാറുക്കുട്ടിയില്ല!! പരമ്പരയിലേയ്ക്ക് മറ്റൊരാള്‍ എത്തുന്നു!!

ലോക്ഡൗണ്‍ ആയതോടെ വീട്ടിലേക്ക് പോയ പാറുക്കുട്ടി ഉടനെ തിരിച്ച്‌ വരുമോ എന്നതിന് തീരുമാനം ആയിട്ടില്ല.

കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പര ഉപ്പും മുളകും സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു. ലോക്ഡൌണിനു ശേഷം ആരംഭിച്ച ഷോയില്‍ പാറുക്കുട്ടി എത്തിയിട്ടില്ല. അതിന്റെ നിരാശയിലാണ് ആരാധകര്‍. എന്നാല്‍ പാറുവിനു പകരം പുതിയ ചിലര്‍ കൂടി സീരിയയലില്‍ എത്തുന്നു എന്നാണ് പ്രൊമോയിലെ സൂചന.

ബാലുവിനും നീലുവിനുമൊപ്പം മുടിയനും കേശുവും ശിവാനിയും മാത്രമേ പാറമട വീട്ടിലുള്ളു. ലോക്ഡൗണ്‍ ആയതോടെ വീട്ടിലേക്ക് പോയ പാറുക്കുട്ടി ഉടനെ തിരിച്ച്‌ വരുമോ എന്നതിന് തീരുമാനം ആയിട്ടില്ല. പാറുക്കുട്ടി എപ്പോള്‍ തിരികെ വരുമെന്ന ചോദ്യവുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ പാറു മാത്രമല്ല ലക്ഷ്മി എന്ന ലെച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗിയെ കൂടി തിരിച്ചു കൊണ്ടുവരണം എന്നും ചില ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

ഉപ്പും മുളകിന്റെയും പുതിയ പ്രമോയില്‍ ബാലു ചില ചുറ്റികളികളുമായി നടക്കുകയാണ്. കൂട്ടിന് ഭാസിയും ഉണ്ട്. ഏറെ കാലമായി ഭാസിയെ ഷോയില്‍ കാണാറില്ലായിരുന്നു

shortlink

Related Articles

Post Your Comments


Back to top button