മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളുടെ ശ്രദ്ധ നേടിയ താരമാണ് അബു സലിം. ഹ്രസ്വചിത്രം ദ് ഷോക്കിലൂടെ ക്യാരക്ടർ റോളിലും തിളങ്ങുകയാണ് താരം. ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ റോളുകളെ കുറിച്ച് താരം ഒരു അഭിമുഖത്തിൽ പറയുന്നതിങ്ങനെ…
ഒരു സിനിമ പ്ലാന്‍ ചെയ്യുമ്ബോള്‍ അതിലെ കഥാപാത്രത്തിന് പറ്റിയ അഭിനേതാക്കളെയാണല്ലോ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടായിരിക്കാം എനിക്ക് വില്ലന്‍ വേഷങ്ങള്‍ തന്നെ ലഭിച്ചത്. കന്നഡ,ഹിന്ദി,തെലുങ്ക് ഭാഷകളിലും വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആദ്യം വില്ലന്‍ വേഷമാണെങ്കിലും പിന്നെ കോമഡി വേഷങ്ങളും ലഭിച്ചുതുടങ്ങിയിരുന്നു. സെന്റിമെന്റലായിട്ടുള്ള ഒരു റോള്‍ അഭിനയിച്ചു ഫലിപ്പിക്കാനുള്ള അവസരം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ ‘ഷോക്കി’ലൂടെ അത് സാധിച്ചു.
സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതുകൊണ്ട് നിരാശയൊന്നും തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി. ”വില്ലനാണെങ്കില്‍ തിയറ്ററുകളിലൊക്കെ അവനെ കൊല്ലടാ എന്നൊക്കെ വിളിച്ചു പറയുന്നതു കേള്‍ക്കുമ്ബോള്‍ ആ കഥാപാത്രം വിജയിച്ചു എന്നു കരുതുന്നയാളാണ് ഞാന്‍. അതും അഭിനയമാണ്. യഥാര്ത്ഥത്തിലല്ലാത്ത ഒരു സംഭവത്തെയാണ് നമ്മള് അഭിനയിച്ചു കാണിക്കുന്നത്. എല്ലാം അഭിയത്തിന്റെ ഓരോ തലങ്ങളാണ്. കോമഡി ചെയ്ത് ആളുകളെ ചിരിപ്പിക്കുക എന്നത് നിസാര സംഭവമല്ല. അമര്‍ അക്ബര്‍ ആന്റണി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ജോണി ജോണി എസ് അപ്പാ എന്നീ ചിത്രങ്ങളില്‍ ഞാന്‍ കോമഡി ചെയ്തിരുന്നു.” അബു സലിം പറഞ്ഞു
Post Your Comments