CinemaLatest NewsMovie Gossips

സൽമാൻഖാനും മുകളിൽ ദുൽഖർ ? പൂജ ഹെഗ്ഡെയുടെ തീരുമാനത്തിൽ ഞെട്ടി ബോളിവുഡ്

തെലുങ്കില്‍ രണ്ടര കോടിയാണ് പൂജയുടെ പ്രതിഫലം

തെന്നിന്ത്യന്‍ സിനിമാലോകത്ത് വളരെ തിരക്കുള്ള നടിയാണ് പൂജ ഹെഗ്ഡെ. ബോളിവുഡ് ഉൾപ്പടെയുള്ള ചിത്രത്തിൽ മുഖ്യ നടന്മാരുടെ നായികയായി തിളങ്ങുന്ന പൂജ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ്. സല്‍മാന്‍ ഖാന്‍ നായകനാകുന്ന കബി ഈദ് കബി ദിവാലി എന്ന ചിത്രത്തിന് പൂജ വാങ്ങുന്ന പ്രതിഫലം നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോൾ പുറത്ത് വരുന്ന ഒരു വാർത്തയാണ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

തെലുങ്കില്‍ രണ്ടര കോടിയാണ് പൂജയുടെ പ്രതിഫലം. എന്നാല്‍ ബോളിവുഡില്‍ ഇതിന്റെ ഇരട്ടിയോളമാണ് പൂജയുടെ പ്രതിഫലം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രത്തിൽ നായികയായെത്തുന്നത് പൂജ ഹെഗ്ഡെ ആണ്. ഈ ചിത്രത്തിനായി പൂജ തന്റെ
കുറച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുല്‍ഖറിനെ നായകനാക്കി ഒരുങ്ങുന്ന തെലുങ്ക് പ്രണയകഥയുടെ പ്രതിഫലമാണ് പൂജ കുറച്ചിരിക്കുന്നത്. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജയുടെ പ്രതിഫലം എത്രയെന്ന് പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

1964 ലെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധവും പ്രണയവുമൊക്കെ പറയുന്ന ചിത്രത്തില്‍ സെെനിക ഉദ്യോഗസ്ഥനായ റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. അതേസമയം പൂജയുടെ കഥാപാത്രത്തെ കുറിച്ച് വ്യക്തതയില്ല. പ്രഭാസ് നായകനാകുന്ന രാധേ ശ്യാം ആണ് പൂജയുടെ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button